Jellikettu ഓസ്കർ പട്ടികയിൽ നിന്നും പുറത്ത്,93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ യോ​ഗ്യത നേടി


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ഒാസ്കാർ പട്ടികയിൽ നിന്നും പുറത്തായി. മികച്ച ഫീച്ചർ ഫിലിം വിഭാ​ഗത്തിലേക്കായിരുന്നു ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ആദ്യ 15-ൽ ഇടം നേടാൻ ചിത്രത്തിനായില്ല.93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വിഭാഗത്തിൽ യോഗ്യത നേടി, ഓസ്കാർ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതലാണിത്. 


Pala Seat Controversy: Mani C Kappan നെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് Ramesh Chennithala 


പാലാ സീറ്റിൽ എൽഡിഎഫ് നിലപാട് വ്യക്തമാക്കിയത്തിനെ തുടർന്ന് എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.  പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്.  


കെ സുരേന്ദ്രന്റെ Vijay Yathra ഈ മാസം 21 ന്, മാറ്റുകൂട്ടാൻ യോഗിയും Amit Shah യും കേരളത്തിലേക്ക്


നിയമസഭാ തിരഞ്ഞെടുപ്പിന് ആക്കം കൂട്ടാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പ്രചാരണ യാത്രയായ വിജയ് യാത്ര ഫെബ്രുവരി 21 ന് ആരംഭിക്കും. ഈ പരിപാടിയിൽ പ്രമുഖ ദേശീയ നേതാക്കൾ ഭാഗമാകും. 


Covid testing: Indian Army കോവിഡ് വൈറസിനെ കണ്ടെത്താൻ നായകൾക്ക് പരിശീലനം നൽകുന്നു


ടെസ്റ്റിങ്ങ് കാലതാമസം,സാങ്കേതിക തടസ്സം എന്നിവ ഒഴിവാക്കാൻ ഇന്ത്യൻ ആർമി നായകൾക്ക് പരിശീലനം നൽകുന്നു. വിയർപ്പ്,മൂത്രം എന്നിവയുടെ സാമ്പിളുകളിൽ നിന്നും വൈറസിനെ കണ്ടെത്താനാണ് പരിശീലനം നൽകുന്നത്. നേരത്തെ കേരളാ പോലീസും ഇത്തരത്തിൽ കോവിഡ് പരിശീലനം നായകളിലേക്ക് എത്തിക്കാനുള്ള പരിശീല പരിപാടികൾ ആവിഷ്കരിച്ചിരുന്നു.


China's Movements: തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണന്ന് അമേരിക്ക,അയൽ രാജ്യങ്ങളോടുള്ള ചൈനയുടെ നിലപാടിന് കടുത്ത വിമർശനം


അയൽ രാജ്യങ്ങളെ ഭീക്ഷണിപ്പെടുത്തി നിർത്തുന്ന ചൈനീസ് നിലപാടിനെതിരെ മുണ്ടുമുറുക്കി അമേരിക്ക. എഷ്യൻ ഭൂഖണ്ഡ‍ത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക വിമർശിച്ചു. ചൈനയുടെ ഒാരോ നീക്കവും സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി.


Govt Employees Strike: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും, ഡയസ്‌നോൺ ബാധകമെന്ന് സർക്കാർ


പ്രതിപക്ഷ സംഘടനകളുടെയും സർക്കാർ ജീവനക്കാരുടെയും പണിമുടക്ക് സംസ്ഥാനത്ത് ഇന്ന് നടക്കും. ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ അപാകതകൾ പരി​ഗണിക്കെണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ പണിമുടക്കുന്നത്. കഴിഞ്ഞ ദിവസം സമർപ്പിച്ച ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ കാര്യമായ വർധനയില്ലെന്നും ഇത്തരം റിപ്പോർട്ടുകൾ അട്ടിമറിക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. 


പ്രശസ്ത ഗായകൻ M.S Naseem അന്തരിച്ചു 


പ്രശസ്ത ഗായകൻ എം. എസ് നസീം (M.S.Naseem) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 10 വർഷമായി പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു അദ്ദേഹം. 


Prime Minister Narendra Modi ഞായറാഴ്ച കേരളത്തില്‍


Prime Minister Narendra Modi ഞായറാഴ്ച  കേരളത്തില്‍... BPCL പ്ലാന്‍റ്  ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്.  ചെന്നൈയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.