തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ സംസ്ഥാനത്ത് നടത്തി വരുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് സമരം ചെയ്യുന്ന സ്വകാര്യ ബസ്സ് ഉടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. മുന്‍പ് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്ത സന്ദര്‍ഭത്തിലാണ് ഇത്.  സമരത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും ബസ്സുകള്‍ പിടിച്ചെടുക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 


പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ബസ് ഉടമകൾക്ക് ഗതാഗത കമ്മീഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കൂടാതെ ബസ് സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. 


അതിനിടെ സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകൾക്കിടയിൽ ത‍ർക്കങ്ങളുണ്ട്. തിരുവനന്തപുരം നഗരത്തിൽ  ചില സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങി. ഒറ്റ ബസ്സുള്ളവര്‍ സമരം ഉപേക്ഷിച്ച് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചതായി അധികൃതര്‍ അറിയിച്ചു.