തിരുവനന്തപുരം: കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമത്ത് എത്താതിരുന്നതിലുള്ള അതൃപ്തി നേരിട്ട് അറിയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യം കെ മുരളീധരൻ [പ്രിയങ്കയെ (Priyanka Gandhi) നേരിട്ട് കണ്ടാണ് അറിയിച്ചത്.  തന്റെ മണ്ഡലമായ നേമത്ത് വരാതിരിക്കുന്നത് പലവിധ വ്യാഖ്യങ്ങൾക്കും ഇടയാക്കുമെന്ന് കെ മുരളീധരൻ പ്രിയങ്കയെ അറിയിച്ചു.  


Also Read: Kerala Assembly Election 2021: പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബിജെപി Uniform Civil Code നടപ്പാക്കും


അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 3 ന് താൻ വീണ്ടും കേരളത്തിൽ പ്രചാരണത്തിന് ഏത്തുമെന്ന ഉറപ്പുനൽകിയിരിക്കുകയാണ് പ്രിയങ്ക.  


പ്രിയങ്കയുടെ പ്രചാരണ പരിപാടിയിൽ ആദ്യം വെഞ്ഞാറമ്മൂടും പിന്നീട് കാട്ടാക്കടയും ശേഷം നേമത്തേയും വട്ടിയൂർക്കാവിലെയും സ്ഥാനാർത്ഥികളോടൊപ്പം റോഡ് ഷോ എന്നൊക്കെയാണ് തീരുമാനിച്ചിരുന്നതെങ്കിലും സമയക്കുറവ് കാരണം പൂജപ്പുര റോഡ് ഷോ ഒഴിവാക്കുകയായിരുന്നു.


Also Read: Kerala Assembly Election 2021: അങ്കം കൊഴുക്കുന്നു; യോഗിയും നദ്ദയും നാളെ കേരളത്തിൽ 


ത്രികോണ മത്സരം കാഴ്ചവയ്ക്കുന്ന, ബിജെപിയുമായി നേരിട്ട് മത്സരം നടക്കുന്ന നേമത്ത് പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങാത്തത് വലിയ തിരിച്ചടിയാകുമെന്നും കെ മുരളീധരൻ അറിയിച്ചു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.