രുദ്രാക്ഷമാലയ്ക്ക് പകരം 'കുരിശ് മാല' അണിഞ്ഞ് പ്രിയങ്ക ഗാന്ധി..!!

താന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച്  കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രയങ്ക ഗാന്ധി  (Priyanka Gandhi) ധരിക്കുന്ന മത ചിഹ്നങ്ങള്‍ക്ക് മാറ്റം വരുമോ? 

Last Updated : Oct 7, 2020, 04:06 PM IST
  • താന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച് കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രയങ്ക ഗാന്ധി ധരിക്കുന്ന മത ചിഹ്നങ്ങള്‍ക്ക് മാറ്റം വരുമോ?
  • അടുത്തിടെയായി ഈ വനിതാ കോണ്‍ഗ്രസ്‌ നേതാവിനെപ്പറ്റി ഉയരുന്ന ചോദ്യമാണ്...
  • അടുത്തിടെ മാലയില്‍ കുരിശണിഞ്ഞും രുദ്രാക്ഷ മാല ധരിച്ചും നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു...
രുദ്രാക്ഷമാലയ്ക്ക്  പകരം 'കുരിശ് മാല' അണിഞ്ഞ്  പ്രിയങ്ക ഗാന്ധി..!!

താന്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച്  കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രയങ്ക ഗാന്ധി  (Priyanka Gandhi) ധരിക്കുന്ന മത ചിഹ്നങ്ങള്‍ക്ക് മാറ്റം വരുമോ? 

അടുത്തിടെയായി ഈ വനിതാ കോണ്‍ഗ്രസ്‌ നേതാവിനെപ്പറ്റി ഉയരുന്ന  ചോദ്യമാണ്...  അടുത്തിടെ 
മാലയില്‍ കുരിശണിഞ്ഞും രുദ്രാക്ഷ മാല ധരിച്ചും നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു... ഒപ്പം കൈനിറയെ കമന്റുകളും... 

സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച്‌ പ്രിയങ്ക ഗാന്ധി മത ചിഹ്നങ്ങള്‍ മാറ്റുമെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.  ഹാഥരസിലെ ദളിത്‌ പെണ്‍കുട്ടിയുടെ  (Hathras rape case) വീട് സന്ദര്‍ശിച്ച പ്രിയങ്ക അണിഞ്ഞത് കുരിശ് മാലയെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. 

മാലയില്‍ കുരിശണിഞ്ഞും രുദ്രാക്ഷ മാല ധരിച്ചും നില്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രത്തിനൊപ്പമാണ് പ്രചാരണം. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ ഹാഥ്‌റസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്കയും രാഹുലും സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ ചിത്രം വീണ്ടും വൈറലാവുന്നത്. 

ന്യുഡല്‍ഹി: പ്രിയങ്ക മതം മാറിയോ, അതോ ഇറ്റലിക്കാരി അമ്മയുടെ മകള്‍ ക്രിസ്തുമതം പിന്തുടരുന്നോ, സംഘികള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്താണ്. സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച്‌ പ്രിയങ്ക ഗാന്ധി ധരിക്കുന്ന മത ചിഹ്നങ്ങള്‍ക്ക് മാറ്റം വരുമെന്ന പേരില്‍ വ്യാപകമാവുന്ന ചിത്രങ്ങള്‍ വ്യാജം. 

ഫിറോസ് ഖാന്‍റെ പേരക്കുട്ടി, ക്രിസ്ത്യാനിയുടെ ഭാര്യ, ഹിന്ദു പേരുള്ള പ്രിയങ്ക ഇങ്ങനെ തന്നെ പെരുമാറും. അയോധ്യ സന്ദര്‍ശന സമയത്ത് രുദ്രാക്ഷവും കേരളത്തിലെ സന്ദര്‍ശനത്തിനിടെ മാലയില്‍ കുരിശും അണിഞ്ഞ പ്രിയങ്കയുടെ ചിത്രവും ഇത്തരത്തില്‍ വീണ്ടും വ്യാപകമാവുന്നുണ്ട്. 

കള്ളങ്ങള്‍ പറയാന്‍ കോണ്‍ഗ്രസിനേ കഴിഞ്ഞേ ആരും ഉണ്ടാവൂ. റോള്‍ മാറുന്നതിനനുസരിച്ച്‌ സംസാരവും മാറും എന്നാണ് ഈ  ചിത്രത്തിനൊപ്പമുള്ള മറ്റൊരു കുറിപ്പ്. 

അതേസമയം, ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച്‌ നിര്‍മ്മിച്ചതാണ്  എന്നതാണ് വസ്തുത.  2017 ഫെബ്രുവരി 17ന് റായ് ബറേലിയിലെ കോണ്‍ഗ്രസ് റാലിയില് പങ്കെടുക്കുന്ന പ്രിയങ്കയുടെ മാലയില്‍ ഫോട്ടോഷോപ്പ്   ഉപയോഗിച്ച്‌ കുരിശ് വച്ചിരിക്കുന്നതെന്നാണ് വാസ്തവം.  ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന റാലിയിലെ ചിത്രമാണ് ഇത്. 

മുന്‍പും ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.  ആ സമയത്ത്  നിരവധി ഫാക്‌ട് ചെക്കുകള്‍ ഇത് സംബന്ധിച്ച്‌ വന്നതുമാണ്. ഇതിനേക്കുറിച്ചുള്ള അന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തകളിലും ഈ ചിത്രം കാണാനും സാധിക്കും.

Also read: 'എന്ത് ധൈര്യത്തിലാണ് അവരുടെ വസ്ത്രത്തില്‍ കുത്തിപിടിച്ചത്' -പ്രിയങ്കയ്ക്ക് പിന്തുണയുമായി BJP നേതാവ്

അതേസമയം, പ്രതിപക്ഷത്തെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള ഭരണ കക്ഷിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടെണ്ടത്  തന്നെ. വനിതാ ശാക്തീകരണം,  ബേട്ടി പഠാവോ ബേട്ടി ബച്ചാവോ തുടങ്ങി പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിന്‍റെ അനുയായികള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമാനം സീമാതീതം ......  ഇത്രയും ഉന്നത സ്ഥാനത്തുള്ള ഒരു വനിതയ്ക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ കാര്യം .... 

Trending News