ഹരിപ്പാട്: രാഷ്ട്രപതി രാംനാഫ് കോവിന്ദിന്‍റെ പ്രഥമ കേരള സന്ദര്‍ശനത്തിനിടയില്‍ പ്രോട്ടോകോള്‍ ലംഘനത്തിലൂടെ ജനപ്രതിനിധികളെ ആക്ഷേപിച്ചതായി പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ എം.പി. എന്നിവരെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുളള പട്ടികയില്‍ ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പിന്നില്‍ നിര്‍ത്തിയെന്നാണ് ആരോപണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് പരാതി നല്‍കിയതായി 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തു. 


പ്രോട്ടോകോള്‍ ലംഘനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. ജനപ്രതിനിധികളെ ആക്ഷേപിക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 


കൊല്ലത്ത് മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.