കൊച്ചി: ദിലീപിന്‍റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. കേസന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സ്ഥിതിയ്ക്ക് സോപാധിക ജാമ്യം അനുവദിക്കണമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍പിള്ള വാദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയില്‍ പോലും കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നും


ഹൈക്കോടതിയില്‍ ദിലീപിന്‍റെ മൂന്നാം ജാമ്യ ഹര്‍ജിയാണിത്‌. ദിലീപിനെ വിചാരണ തടവുകാരന്‍ ആക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാമന്‍പിള്ള വാദിച്ചു.


ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന് രൂക്ഷമായി വിമര്‍ശിച്ച പ്രതിഭാഗം വക്കീല്‍, പള്‍സര്‍ സുനിയെ പൊലീസ് ദൈവമായാണ് കാണുന്നതെന്നും വാദിച്ചു. 


പ്രോസിക്യൂഷന്‍ വാദവും ഇന്ന് തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


അതേസമയം വാദത്തിനായി ഒന്നരമണിക്കൂര്‍ സമയം വേണമെന്ന് രാമന്‍പിള്ള ആവശ്യപ്പെട്ടിട്ടുണ്ട്.