പത്തനംതിട്ട: ശബരിമലയിൽ സന്നിധാനത്തിനടുത്ത് പൊലീസ് ബൂട്ടിട്ട് എത്തിയതിനാൽ ശുദ്ധി ക്രിയ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രാൻസ്ജെൻഡറുകൾ സന്നിധാനത്ത് ദർശനത്തിനെത്തിയപ്പോൾ അവർക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരാണ് ബൂട്ടും ഷീൽഡും ധരിച്ചത്. 


ബുധനാഴ്ചയ്ക്ക് മുമ്പ് ശുദ്ധി പരിഹാര ക്രിയ വേണമെന്ന തന്ത്രിയുടെ നിർദേശത്തെ തുടര്‍ന്ന് ഇന്ന് തന്നെ ശുദ്ധിക്രിയ നടത്തും. 


ഇന്നലെ മലകയറാനെത്തിയ ട്രാൻസ് ജെൻഡറുകൾക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരാണ് ബൂട്ടും ഷീൽഡും ലാത്തിയും ധരിച്ച് സന്നിധാനത്തിന് തൊട്ടുപിന്നിലെ മേൽപ്പാലത്തില്‍ കയറിയത്. 


ഇത് ആചാര ലംഘനമാണെന്ന് ആരോപണമുയർന്നിരുന്നു. തുടർന്ന് ശബരിമല സ്പെഷ്യൽ ഓഫീസർ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.