തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം ഫെയ്‌സ്ബുക്കില്‍നിന്ന് മാറ്റി പി.വി. അൻവർ എംഎൽഎ.  മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെയാണ് ഈ നീക്കവുമായി അൻവർ രംഗത്തെത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഷിരൂരിൽ ഇന്നും തിരച്ചിൽ; അസ്ഥി കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധന നടത്തും!


മുഖ്യമന്ത്രിയെ വേദിയിലേക്ക് അനു​ഗമിക്കുന്ന ചിത്രമായിരുന്നു അൻവറിൻ്റെ ഫെയ്‌സ്ബുക്കിന്റെ കവർ ചിത്രമായിരുന്നത്. എന്നാൽ ഇപ്പോൾ ഈ ചിത്രം ഒഴിവാക്കി ജനങ്ങളോടൊപ്പമുള്ള ചിത്രം കവർ ചിത്രമാക്കിയിരിക്കുകയാണ്.  സൈബർ സഖാക്കളുടെ വലിയ പിന്തുണയുള്ള നേതാവാണ് പിവി അൻവർ. പരസ്യ പ്രസ്താവനകൾ താത്ക്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫെയ്‌സ്‌ബുക്കിൽ കുറച്ചത് മാത്രമല്ല പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും വ്യക്തമാക്കിയിരുന്നു. 


Also Read:  തല്ലും തലോടലും; പിവി അൻവറിനെ തള്ളിയും പി ശശിയെ പിന്തുണച്ചും മുഖ്യമന്ത്രി


ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്ന് ശനിയാഴ്ച തന്നെ അൻവർ വ്യക്തമാക്കിയിരുന്നു. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും അത് മതിയെന്നും താൻ ഇവിടെയൊക്കെ തന്നെ കാണുമെന്നും, ആരും ഒരു ചുക്കും ചെയ്യാനില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.


Also Read: സൂര്യ ബുധ സംയോഗത്താൽ ബുധാദിത്യ യോഗം; ഇവർക്കിനി നേട്ടങ്ങളുടെ ചാകര!


എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിയിരുന്നു.  പി.ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു തരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി മാതൃകാപരമായ പ്രവർത്തനമാണ് ശശി നടത്തുന്നതെന്നും വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.  അതുപോലെ ആരോപണത്തിൽ  അന്വേഷണം പൂർത്തിയാകുന്നതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറഞ്ഞ മുഖ്യമന്ത്രി അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് പരോക്ഷ സൂചനയും നൽകിയിരുന്നു. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിൽ കടുത്ത അതൃപ്തിയും മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു.


Also Read: ഇടവ രാശിക്കാർ ഇന്ന് അടിപൊളി ദിനം, മിഥുന രാശിക്കാർക്ക് ബുദ്ധിമുട്ടേറും, അറിയാം ഇന്നത്തെ രാശിഫലം!


മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അൻവറിൻ്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറ്റുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തുകയുമുണ്ടായി. ഇതോടെ, പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ പിവിഅൻവർ വ്യക്തമാക്കിയിരുന്നു.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.