Weather Updates: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
2021 ഏപ്രിൽ 12 തിങ്കളാഴ്ച്ച ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിലും ഏപ്രിൽ 13 ചൊവ്വാഴ്ച്ച വയനാട് ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥനത്ത് ഇന്ന് മുതൽ കനത്ത മഴയും (Rain) കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യത. ഇന്ന് മുതൽ വിഷു ദിനമായ ഏപ്രിൽ 14 വരെ മഴ നീണ്ട് നിൽകുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ഇത് കാരണം 2021 ഏപ്രിൽ 12 തിങ്കളാഴ്ച്ച ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളിലും ഏപ്രിൽ 13 ചൊവ്വാഴ്ച്ച വയനാട് ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് മാത്രമല്ല തിരുവനന്തപുരം (Thiruvananthapuram), കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ALSO READ: Covid Second Wave: പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവർ വാക്സിൻ സ്വീകരിക്കണം
ഉച്ചയ്ക്ക് മുതൽ രാത്രി 10 മണിവരെ അതി രൂക്ഷമായ ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മലയോര മേഖലകളിൽ ഇടിമിന്നൽ കൂടുതൽ ശക്തമാകുമെന്നും കാലാവസ്ഥ (Weather) വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുട്ടികൾ ഉച്ചയ്ക്ക് മുതൽ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇടിമിന്നൽ സമയത്ത് പാലിക്കേണ്ട സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ
– ഇടിമിന്നലിന്റെ ലക്ഷണം ഉണ്ടെങ്കിൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
– മഴക്കാറ് ഉണ്ടെങ്കിൽ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക.
– ലോഹ വസ്തുക്കളെ സ്പർശിക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ അടുത്ത് പോകാതിരിക്കാൻ ശ്രമിക്കുക.
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
– യാത്ര ചെയ്യുകയാണെങ്കിൽ വാഹനം ഏതെങ്കിലും തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
ALSO READ: Covid Second Wave: സർവ്വീസുകൾ നിർത്തില്ലെന്ന് റെയിൽവേ, നിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ മാത്രം
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
– പട്ടം പറത്തുവാൻ പാടില്ല.
– തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
-ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.