തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 


COMMERCIAL BREAK
SCROLL TO CONTINUE READING

താന്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വാസ്തവിരുദ്ധമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


വീഴ്ചകളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും വിമര്‍ശനത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.


ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ചെറുതോണിയില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയതെന്ന് ചെന്നിത്തല ആരോപിച്ചു.


'എന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡാം തുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ഡാം നേരത്തെ തന്നെ തുറക്കണമെന്ന് തന്നെയാണ് ഞാന്‍ അന്നും ഇന്നും പറയുന്നത്. അന്ന് തുറന്ന് വെച്ചിരുന്നെങ്കില്‍ ഇത്രയും ദുരന്തമുണ്ടാകില്ലെന്ന് തന്നെയാണ് പറഞ്ഞത്. മുഖ്യമന്ത്രി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷ ധര്‍മ്മമാണ്'. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതോണി ഒഴികെ മറ്റൊരിടത്തും മുന്നറിയിപ്പ് കിട്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.