തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഒരു വര്‍ഷം മുന്‍പേ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോള്‍ എന്തു പറയുന്നുവെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ കാര്യത്തിൽ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണെന്ന് ഒരു വര്‍ഷം മുന്‍പ് തന്നെ താന്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുപക്ഷേ മുഖ്യമന്ത്രി അന്ന് താന്‍ പറഞ്ഞത് ഗൗരവമായി എടുത്ത് തിരുത്തല്‍ നടപടികള്‍ സ്വീകിരിച്ചിരുന്നെങ്കില്‍ സംസ്ഥാനം സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് (Sabarimala Airport) ഇപ്പോള്‍ കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ തള്ളിക്കളയുകയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Also Read: Sabarimala Airport: സ്ഥലം പ്രായോഗികമല്ല, കേരളത്തിന് തിരിച്ചടിയായി ഡിജിസിഎ റിപ്പോർട്ട്


2020 ജൂലായ്  29 നാണ് ശബരിമല വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്റായ ലൂയി ബര്‍ഗര്‍ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും വിമാനത്താവളത്തിനുള്ള നിര്‍ദ്ദിഷ്ട ഭൂമിയില്‍ കാല്‍കുത്തുക പോലും ചെയ്യാതെയണ് കണ്‍സള്‍ട്ടന്‍സിക്കാര്‍ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 


ഗുരുതരമായ പിഴവാണ് പ്രോജക്ടറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുണ്ടായതെന്ന് ആരോപിച്ച രമേശ് ചെന്നിത്തല (Ramesh Chennithala) വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തില്‍ തീരുമാനമാകുന്നതിനു മുന്‍പ് എന്തിന് കണ്‍സള്‍ട്ടന്‍സിയെ വച്ച് പണം ധൂര്‍ത്തടിച്ചുവെന്ന് അന്ന് ചോദിച്ചിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.


Sabarimala: 7th Pay Commission: വീണ്ടും സന്തോഷ വാർത്ത! 18 മാസത്തെ DA കുടിശ്ശികയിൽ പ്രതീക്ഷ, തീരുമാനം പ്രധാനമന്ത്രി എടുക്കും 


വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലായിരുന്നു പകരം കണ്‍സള്‍ട്ടന്‍സി കമ്മീഷനിലായിരുന്നു താത്പര്യമെന്ന് നേരത്തെ ആരോപിച്ച ചെന്നിത്തല അതിനാലാണ് ഒപ്പുപോലുമില്ലാത്ത പ്രോജക്ടറ്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്കയച്ചത്തെന്നും. അത് എത്ര നിരുത്തരവാദിത്തത്തോടെയാണ് സര്‍ക്കാര്‍ പെരുമാറിയത്? എന്നും ചെന്നിത്തല ആരോപിച്ചു. 


അന്ന് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊന്ന് ശ്രദ്ധിക്കാതെ പതിവുപോലെ തന്നെ പരിഹസിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല് ഇപ്പോഴാകട്ടെ അദ്ദേഹം ഒന്നും പറയുന്നുമില്ലയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ഇനിയെങ്കിലും ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കള്ളക്കളി അവസാനിപ്പിച്ച് ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.