ന്യുഡൽഹി: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷ വാർത്തയുണ്ട്. ജീവനക്കാർക്ക് 28% അലവൻസ് ലഭിക്കാൻ തുടങ്ങിയെങ്കിലും 18 മാസത്തെ കുടിശ്ശികയിൽ അവർ നിരാശരാണ്.
ഡിയർനെസ് അലവൻസിനെക്കുറിച്ച് (DA) സർക്കാർ പ്രഖ്യാപിച്ചപ്പോൾ വർദ്ധിച്ച ഡിയർനെസ് അലവൻസ് മാത്രമേ അവർക്ക് ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞിരുന്നു, എന്നാൽ കുടിശ്ശിക നൽകുന്നത് സമ്മതിച്ചില്ല. പക്ഷേ ഇതിനിടയിൽ ജീവനക്കാരുടെ പ്രതീക്ഷകൾ വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. അറിയാം വിശദമായി...
കുടിശ്ശിക സംബന്ധിച്ച് ഇനി പ്രധാനമന്ത്രി മോദി തീരുമാനിക്കും (PM Modi will now decide on arrears)
എന്നാൽ ഇപ്പോൾ 18 മാസത്തെ കുടിശ്ശികയുടെ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെത്തിയതായി വാർത്തകൾ വരുന്നുണ്ട്. ഇനി കുടിശ്ശിക സംബന്ധിച്ച് പ്രധാനമന്ത്രി മോദി തീരുമാനിക്കും. ഇതോടെ കുടിശ്ശിക (DA) സംബന്ധിച്ച കേന്ദ്ര ജീവനക്കാരുടെ പ്രതീക്ഷകൾ ഒരിക്കൽ കൂടി ഉണർന്നിരിക്കുകയാണ്.
പ്രധാനമന്ത്രി 18 മാസത്തെ കുടിശ്ശികയ്ക്ക് ഗ്രീൻ സിഗ്നൽ നൽകിയാൽ ഏകദേശം 1 കോടി കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടിൽ ഒരു വലിയ തുക വരും. നിലവിൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 28% ആയി ഉയർന്നിട്ടുണ്ട്. 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തിലധികം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു.
Also Read: SBI Alert: SBI ഉപഭോക്താക്കൾ ശ്രദ്ധിക്കുക, ഈ നമ്പർ അവഗണിക്കുക അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും
ഡിഎ, ഡിആർ കുടിശ്ശിക അടയ്ക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ പെൻഷനേഴ്സ് ഫോറം (BMS) പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിട്ടുണ്ട്. കത്തിൽ വിഷയത്തിൽ ഇടപെടാൻ ബിഎംഎസ് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 2020 ജനുവരി 1 നും 2021 ജൂൺ 30 നും ഇടയിൽ തടഞ്ഞുവച്ചിരിക്കുന്ന ഡിഎ / ഡിആർ (DA/DR) കുടിശ്ശിക എത്രയും പെട്ടെന്ന് റിലീസ് ചെയ്യാൻ നിങ്ങൾ ധനമന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്ന് ബിഎംഎസ് കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നത് ഞങ്ങൾക്ക് വലിയ സഹായമാകുമെന്നും കത്തിൽ കുറിച്ചിട്ടുണ്ട്. DA/DR നിർത്തലാക്കിയ കാലയളവിൽ ചില്ലറ വിലക്കയറ്റം വർദ്ധിക്കുകയും പെട്രോൾ-ഡീസൽ, ഭക്ഷ്യ എണ്ണ, പയർവർഗങ്ങൾ എന്നിവയുടെ വില റെക്കോർഡ് ഉയരത്തിലെത്തുകയും ചെയ്തുവെന്നും പെൻഷൻകാർ വാദിക്കുന്നുണ്ട്.
Also Read: Indian Currency: ഒരു രൂപ നാണയം വിറ്റത് 10 കോടിക്ക്, പ്രത്യേകത എന്തെന്ന് അറിയാം
18 മാസത്തെ കുടിശ്ശിക സംബന്ധിച്ച് തീരുമാനമില്ല (No decision on 18 months arrears)
കൊവിഡ്19 പകർച്ചവ്യാധി കാരണം ധനമന്ത്രാലയം 2020 മെയ് മാസത്തിൽ ഡിഎ (DA) വർദ്ധനവ് 2021 ജൂൺ 30 വരെ നിർത്തിവച്ചതായി അറിയിച്ചിരുന്നു. 1 ജൂലൈ 2021 മുതൽ ഇത് പുന:സ്ഥാപിച്ചു. അതിനുശേഷം മൂന്നു തവണത്തെ ഗഡു അലവൻസ് പുറത്തിറക്കി.
ഇതിൽ 2020 ജനുവരി, 2020 ജൂലൈ, 2021 ജനുവരി എന്നിവയ്ക്കായി മൊത്തം 11 ശതമാനം DA നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഈ 18 മാസത്തേക്ക് ഡിയർനെസ് അലവൻസ് കുടിശ്ശിക (Dearness allowance arrears) നൽകിയിട്ടില്ല. മഴക്കാല സമ്മേളനത്തിൽ രാജ്യസഭയിൽ (Rajya Sabha Monsoon session) രേഖാമൂലമുള്ള പ്രസ്താവനയിൽ ധനകാര്യ മന്ത്രി കുടിശ്ശിക നൽകുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Also Read: LPG Booking Offer: LPG സിലിണ്ടർ ബുക്കിംഗിൽ ബംബർ ഓഫർ! 2500 രൂപയിൽ കൂടുതൽ ക്യാഷ് ബാക്ക്
പെൻഷൻകാർക്ക് ശരിയായ തീരുമാനം അല്ല (Not right decision for pensioners)
ജീവനക്കാർക്കും പെൻഷൻകാർക്കും DA/DR നൽകുന്നത് ജീവിതച്ചെലവിലെ വർദ്ധനവ് നികത്താനാണ്. 18 മാസത്തിൽ ചെലവുകൾ വളരെ വേഗത്തിൽ വർദ്ധിച്ചു. അത്തരമൊരു സാഹചര്യത്തിൽ ഈ കാലയളവിലേക്ക് പണം തടഞ്ഞുവയ്ക്കുന്നത് ജീവനക്കാരുടെയും പെൻഷൻകാരുടെയും താൽപ്പര്യത്തിന് അനുയോജ്യമല്ലെന്നും മിക്ക പെൻഷൻകാർക്കും പ്രായമായവരാണെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്. മരുന്നുകൾക്ക് പണം ആവശ്യമാണ്. കൂടാതെ കൊവിഡ്19 പ്രതിസന്ധി സമയത്ത് മിക്ക പെൻഷൻകാരുടെയും വരുമാനം കൊണ്ട് അവർക്ക് അവരുടെ വയറു നിറയ്ക്കാനേ കഴിയൂ.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നതിൽ സംശയമില്ലെന്ന് പറഞ്ഞ BMS ഭൂരിഭാഗം പെൻഷൻകാരും പ്രധാനമന്ത്രിയുടെ പൗരസഹായത്തിനും അടിയന്തിര ദുരിതാശ്വാസ നിധിയിലേക്കും (PM CARES) ഒരു ദിവസത്തെ പെൻഷൻ സംഭാവന ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അവർക്ക് ആവശ്യമുണ്ടെന്നും അതുകൊണ്ട് സർക്കാർ DA/DR നൽകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...