കൊട്ടിയം (Kollam): വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത്തിൽ മനംനൊന്ത് വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ (Kottiyam suicide case)സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം അനുവദിച്ചു.  ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 6 വരെ ഇവരെ അറസ്റ്റു ചെയ്യാൻ പാടില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹം മുടങ്ങിയ വിഷമത്തില്‍ കൊട്ടിയം സ്വദേശി റംസി (Ramzi Suicide case) ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് റംസിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുവർഷമായി ഹാരിസും റംസിയും തമ്മിൽ പ്രണയത്തിലായിരുന്നു.  ഇരുവരുടേയും വിവാഹം ഉറപ്പിക്കുകയും മുസ്ലീം ആചാരപ്രകാരമുള്ള വളയിടൽ ചടങ്ങ്  നടത്തുകയും ചെയ്തിരുന്നു. 


Also read: റംസിയുടെ ആത്മഹത്യ: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും


കേസിൽ ഹാരിസിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.  എന്നാൽ ഇയാളുടെ മാതാപിതാക്കൾക്കും സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നാണ് റംസിയുടെ കുടുംബം ആരോപിക്കുന്നത്.   ഹാരിസ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതാണ് റംസിയെ (Ramzi) വേണ്ടാണ് വയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.  പലപ്പോഴായി റംസിയുടെ വീട്ടുകാരില്‍ നിന്നും ഹാരിസ്  അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായിട്ട് വീട്ടുകാര്‍ ആരോപിച്ചു. 


Also read: Ramzi Suicide case: സീരിയല്‍ നടിയെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം, അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം


മാത്രമല്ല സീരിയൽ നടി ലക്ഷ്മി പ്രമോദും ഹാരിസും റംസിയെ പലയിടങ്ങളിൽ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.    ഇതിനിടെ ഗർഭിണിയായ റംസിയെ ഹാരിസും ലക്ഷ്മി പ്രമോദും ചേർന്നാണ് ഏറണാകുളത്ത്  ഗര്‍ഭച്ഛിദ്രം നടത്താന്‍ കൊണ്ടുപോയത്.   മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഗര്‍ഭം അലസിപ്പിച്ചത്. ഗര്‍ഭച്ഛിദ്രം (Abortion) നടത്താന്‍ മഹല്‍ കമ്മിറ്റിയുടെ വ്യാജ രേഖകളും ഹാരിസ്  ഉണ്ടാക്കിയിരുന്നു. ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഹാരിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


നിലവിൽ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചാണ് (Crime Branch) അന്വേഷിക്കുന്നത്.  അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കൊട്ടിയത്ത് എത്തുകയും റംസിയുടെ കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു.