റംസിയുടെ ആത്മഹത്യ: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

വിവാഹം മുടങ്ങിയ വിഷമത്തില്‍ കൊട്ടിയം സ്വദേശി റംസി ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് റംസിയുടെ മൃതദേഹം കണ്ടെത്തിയത്.    

Last Updated : Sep 19, 2020, 09:24 AM IST
    • വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത്തിൽ മനംനൊന്ത് വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇനി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
    • വിവാഹം മുടങ്ങിയ വിഷമത്തില്‍ കൊട്ടിയം സ്വദേശി റംസി ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് റംസിയുടെ മൃതദേഹം കണ്ടെത്തിയത്.
    • പത്തുവർഷമായി ഹാരിസും റംസിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹം ഉറപ്പിക്കുകയും മുസ്ലീം ആചാരപ്രകാരമുള്ള വളയിടൽ ചടങ്ങുകളും നടത്തിയിരുന്നു.
റംസിയുടെ ആത്മഹത്യ: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊട്ടിയം (Kollam): വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത്തിൽ മനംനൊന്ത് വധു ആത്മഹത്യ ചെയ്ത  സംഭവത്തിൽ (Kottiyam suicide case) ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.  സിറ്റി പൊലീസ് കമ്മീഷണർ  എ സി പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല കൈമാറിയിട്ടുണ്ട്.  

വിവാഹം മുടങ്ങിയ വിഷമത്തില്‍ കൊട്ടിയം സ്വദേശി റംസി (Ramzi Suicide case) ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് റംസിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുവർഷമായി ഹാരിസും റംസിയും തമ്മിൽ പ്രണയത്തിലായിരുന്നു.  ഇരുവരുടേയും വിവാഹം ഉറപ്പിക്കുകകയും മുസ്ലീം ആചാരപ്രകാരമുള്ള വളയിടൽ ചടങ്ങുകളും നടത്തിയിരുന്നു. 

Also read: വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; വധു ആത്മഹത്യ ചെയ്തു, സീരിയല്‍ നടിയ്ക്ക് പങ്ക്?

ഹാരിസ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതാണ് റംസിയെ (Ramzi) വേണ്ടാണ് വയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.  പലപ്പോഴായി റംസിയുടെ വീട്ടുകാരില്‍ നിന്നും ഹാരിസ്  അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായിട്ട് വീട്ടുകാര്‍ ആരോപിച്ചു. കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനും (Lekshmi Pramod) പങ്കുണ്ടെന്നാണ് റിപ്പോർട്ട്.  ഹാരിസ് ഈ നടിയുടെ ഭർത്താവിന്റെ സഹോദരനാണ്.  

പ്രണയിക്കുന്ന സമയം ഹാരിസിൽ നിന്നും ഗർഭിണിയായ റംസിയെ ഏറണാകുളത്താണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ കൊണ്ടുപോയത്ഹാരിസും പ്രമുഖ സീരിയല്‍ നടിയായ ലക്ഷ്മി പ്രമോദുമാണ്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഗര്‍ഭം അലസിപ്പിച്ചത്. 

Also read: പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍!! തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ടെന്ന് കെ. ടി ജലീല്‍

ഗര്‍ഭച്ഛിദ്രം (Abortion) നടത്താന്‍ മഹല്‍ കമ്മിറ്റിയുടെ വ്യാജ രേഖകളും ഹാരിസ്  ഉണ്ടാക്കിയിരുന്നു. ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഹാരിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിൽ ലക്ഷ്മി പ്രമോദും പ്രതിയാണെന്നാണ് പൊലീസ് നിഗമനം.  

സമൂഹ മാധ്യമങ്ങളില്‍ റംസിയും ലക്ഷ്മിയും ചേര്‍ന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. ഇത് ഇവര്‍ തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടായിരുന്നതായി തെളിയിക്കുന്നവയാണ്. ഇവര്‍ തമ്മിലുള്ള വാട്സ്ആപ് വോയ്സ് ക്ലിപ്പുകളും ഫോണ്‍ സംഭാഷങ്ങളും കേസില്‍ നിര്‍ണ്ണായകമാകു൦.

Also read: ആയിരക്കണക്കിനാളുകള്‍ സമരത്തിനായി തെരുവില്‍ ഇറങ്ങുന്നത് രോഗവ്യാപനം കൂട്ടും, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ഇതിനിടയിൽ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് റംസി ഹാരിസുമായും അയാളുടെ ഉമ്മയുമായും ഫോണില്‍ നടത്തിയ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ (Social Media) പ്രചരിച്ചിരുന്നു. ഹാരിസിനൊപ്പം ജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ പോകുമെന്ന് റംസി (Ramzi) ഉമ്മയോട് പറഞ്ഞിരുന്നു.  

Trending News