തി​രു​വ​ന​ന്ത​പു​രം: രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പേരില്‍ ഒരാളും ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രി​ല്‍ പ്ര​മു​ഖനുമായ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ സംസ്ഥാന ബിജെപി നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അടൂര്‍ തന്നെ ഇപ്പോള്‍രംഗത്തെത്തിയിരിയ്ക്കുകയാണ്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

"​വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക? വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ, അവര്‍ക്കൊപ്പം ഞാനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുത്", അദ്ദേഹം പറഞ്ഞു.


മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. ശ്രീരാമനെ ഈ വഷളന്‍മാര്‍ അപമാനിക്കുകയാണ്. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്‍റെ പേര് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചത്.


ബിജെപിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമന്‍. എല്ലാ ജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്, അടൂര്‍ പ്രതികരിച്ചു.


എന്നാല്‍, ച​ന്ദ്ര​നി​ലേ​ക്കു ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ടി​ക്ക​റ്റെ​ടു​ത്തു ത​ന്നാ​ല്‍ പോ​കാ​ന്‍ ത​യാ​റാ​ണെ​ന്നും അടൂര്‍ പറഞ്ഞു. 


കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു പു​ര​സ്കാ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ടൂ​ര്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​തെ​ന്ന ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ത്തി​നും അ​ടൂ​ര്‍ മ​റു​പ​ടി ന​ല്‍​കി. ഒ​രു സി​നി​മാ സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ ല​ഭി​ക്കാ​വു​ന്ന എ​ല്ലാ പു​ര​സ്കാ​ര​ങ്ങ​ളും ത​നി​ക്കു ല​ഭി​ച്ചു ക​ഴി​ഞ്ഞു. നേ​ടാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി നേ​ടി​യി​ട്ടു​ണ്ട്. ഇ​നി​യൊ​ന്നും ത​നി​ക്കു ല​ഭി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 


ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത് എന്നാണ്, ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അഭിപ്രായപ്പെട്ടത്. 


ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും... എപ്പോഴും ഉയരും... കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരികോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം, ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പറഞ്ഞു. ച​ന്ദ്ര​നി​ലേ​ക്ക് പ​റ്റി​ല്ലെ​ങ്കി​ല്‍ സൂ​ര്യ​നി​ലേ​ക്ക് പോ​ക​ട്ടെ​യെ​ന്നും ത​ന്‍റെ പ്ര​സ്താ​വ​ന വൃ​ക്തി​പ​ര​മാ​ണെ​ന്നും ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 


രാജ്യത്തിന്‍റെ മതേതര പ്രതിച്ഛായ തകരുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്ക് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എങ്കിലും, ഇവര്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.