കല്‍പ്പറ്റ: വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് 3 മണിക്ക് തുറക്കും. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാല്‍ ഡാം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള നേരത്തെ അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടനുബന്ധിച്ച് സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും, എന്നാല്‍ ബാണാസുര സാഗറിന്‍റെ ജലനിര്‍ഗ്ഗമന പാതയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


ബാണാസുര ഡാം തുറക്കുമ്പോള്‍ ബാധിക്കുന്ന സ്ഥലങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. പ്രദേശത്ത് ആരെയും താമസിപ്പിക്കരുതെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.


ഒരു സെക്കന്‍റില്‍ 8500 ലിറ്റര്‍ വെള്ളം (8.5 ക്യുമെക്‌സ്) എന്ന നിലയിലായിരിക്കും തുറന്നു വിടുക. ക്കുന്നത്.


രാവിലെ 8 മണിക്ക് തുറക്കും എന്നായിരുന്നു നേരത്തെ ലഭിച്ച അറിയിപ്പ്. എന്നാല്‍ അടിയന്തിര സാഹചര്യമില്ലാത്തതിനാല്‍ ഇത് മാറ്റുകയായിരുന്നു. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇതിനെ തുടര്‍ന്നാണ് വൈകിട്ട് മൂന്നിന് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചത്. 


കര്‍ണ്ണാടകയിലെ കബിനി അണക്കെട്ടില്‍ നിന്ന് നിലവില്‍ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാള്‍ അധികം ജലം ഈ വര്‍ഷം കബിനി അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുമുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.