Thiruvananthapuram : സംസ്ഥാന പൊലീസിൽ (Kerala Police) അല്ല കേരളത്തിലെ സിപിഎമ്മിലാണ് RSS ഗ്യാങ്ങ് പ്രവര്‍ത്തിക്കുന്നതെന്ന് KPCC അധ്യക്ഷൻ കെ. സുധാകരന്‍ MP (K Sudhakaran). കേരളത്തില്‍ സ്ത്രീ പീഢനങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം CPI ദേശീയ നേതാവ് ആനി രാജ (Annie Raja) കേരളാ പൊലീസില്‍ RSS ഗ്യാങ്ങ് ഉണ്ടെന്ന് പ്രസ്താവന നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സി.പി.എമ്മിനകത്ത് RSS ഉണ്ട് എന്നതിന്റെ തെളിവാണ് സ്വര്‍ണ്ണക്കടത്ത് കേസും കൊടകര കുഴല്‍പ്പണക്കേസും ആവിയായിപ്പോയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു കേസ്സുകളും ഇന്ന് എവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് കെ സുധാകരൻ ചോദിച്ചു.


ALSO READ : കൊടകര കുഴൽപ്പണക്കേസ്; ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം


കൊടകര കുഴല്‍പ്പണക്കേസ്സില്‍ പ്രതിയാകുമെന്ന് പറഞ്ഞ കെ. സുരേന്ദ്രന്‍ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് CPM നേതൃത്വം മറുപടി പറയണമെന്ന് KPCC അധ്യക്ഷൻ ആവശ്യപ്പെട്ടു.


ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ CPI സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് അതിനോട് തെല്ലും ആത്മാര്‍ത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.


ALSO READ : Annie Raja: പോലീസില്‍ 'ആർഎസ്എസ് ഗ്യാങ്', നിലപാടിലുറച്ച് ആനി രാജ, നടപടിക്കില്ലെന്ന് CPI


സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് CPM RSS രഹസ്യ ബന്ധത്തിന്റെ തെളിവാണെന്ന് സുധാകരൻ ആരോപിച്ചു.


ALSO READ : Cpm: ആര്‍.എസ്‌.എസിനെയും ബി. ജെ. പി യെയും പൊതുസമൂഹത്തിന്‌ മുന്നില്‍ തുറന്നു കാണിക്കാന്‍ സ്വാതന്ത്ര്യ ദിനം ഉപയോഗപ്പെടുത്തും-cpm


കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍  കൈക്കൊള്ളണമെന്നും സുധാകരൻ വാർത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.