ന്യൂഡല്‍ഹി: ശബരിമല ശാസ്താവിനെ ദര്‍ശിക്കാന്‍ സ്‌ത്രീകള്‍ക്ക് സാധിക്കുമോ? ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. അഞ്ചുപേരടങ്ങിയ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ക്കൊപ്പം വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയും ഇന്ന് കേസ് ഹര്‍ജിയില്‍ വാദം കേള്‍ക്കും. വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്.


ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരെ മാറ്റി പകരം ഇന്ദു മല്‍ഹോത്രയേയും ആര്‍ എഫ് നരിമാനെയും ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. 


ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.