പത്തനംതിട്ട: പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതും അതിനെ തുടർന്ന് കക്കി ഡാം തുറന്നതും കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിന് (Sabarimala Pilgrimage) ഇന്ന് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപകട സാധ്യത ഒഴിവാക്കാനാണ് പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചത് (Sabarimala Pilgrimage).  ഇതിന്റെ അടിസ്ഥാനത്തിൽ ചെയ്ത് ശബരിമലയിൽ പുറപ്പെട്ടവർ അതാത് സ്ഥലങ്ങളിൽ തന്നെ തുടരണമെന്നാണ് നിർദ്ദേശം. 


Also Read: Pamba Dam | പമ്പ ഡാമില്‍ ജലനിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍


ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ് (Heavy Rain) എന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ പമ്പ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉയർത്തിയേക്കും.  പമ്പാ ഡാമിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം കളക്‌ടർ നൽകിയിട്ടുണ്ട്.


ഇനി ജലനിരപ്പ് കുറയുന്ന മുറയ്‌ക്ക് ഏറ്റവും അടുത്തുതന്നെ വെർച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


Also Read:  Viral Video: ആകാശത്തു നിന്നും പാമ്പ് താഴേക്ക്; ജീവനും കൊണ്ട് ഓടി ആളുകൾ..!


 


പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ കൂടിയാണ് നടപടി. പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത് ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ്.   


പമ്പാ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർത്ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അധികൃതർ (District Collector) നിർദ്ദേശിച്ചിട്ടുണ്ട്. 


Also Read: സൗന്ദര്യത്തിന്റെ കാര്യത്തിൽ നടിമാരെ പോലും വെല്ലും കോഹ്ലിയുടെ ഭാഭി! ചിത്രങ്ങൾ കാണാം 


മാത്രമല്ല തീർത്ഥാടകർ ഉൾപ്പെടെയുള്ളവർ നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.  ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.