രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുമായി ശബരിമല വെബ് സൈറ്റ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി മുതല്‍ ആറ് ഭാഷകളിൽ വെബ് സൈറ്റ് ലഭ്യമാണ്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വെബ് സൈറ്റ് പുന:പ്രകാശനം ചെയ്തത്.


ഇതര സംസ്ഥാനത്ത തീർഥാടകരുടെ സഹായത്തിനായാണ് കൂടുതൽ ഭാഷകള്‍ ഉള്‍പ്പെടുത്തി ശബരിമല വെബ്സൈറ്റ് പുന:പ്രകാശനം ചെയ്തത്. ഇംഗ്ലീഷിന് പുറമെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഭാഷകളിലാണ് വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകുക.


സന്നിധാനത്തെ താമസവും, പൂജകളും, വിർച്വൽ ക്യൂവുമെല്ലാം വെബ് സൈറ്റ് വഴി ഇനി ബുക്ക് ചെയ്യാനാകും. വെബ് സൈറ്റിന്‍റെ എല്ലാ സേവനവും ആറ് ഭാഷകളിൽ ലഭ്യമാണ്.


പൂജ സമയം, വഴിപാട്, വിലവിവരം, തീർഥാടകർക്കുള്ള സൗകര്യങ്ങള്‍, തീർഥാടകർ പാലിക്കേണ്ട കാര്യങ്ങൾ, വൈദ്യസഹായം, ഫോൺ നമ്പറുകൾ, ഫോട്ടൊ ഗാലറി, പ്രസ് റിലീസുകൾ തുടങ്ങിയ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. 


എന്നാല്‍, ​sabarimala.kerala.in എന്ന വെബ്‌സൈറ്റിന്‍റെ അഡ്രസിൽ മാറ്റമില്ല.