തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള ബിജെപിയുടെ സമരം ജനങ്ങളെ വിഡ്ഢിയാക്കാനെന്ന് കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രശ്ന പരിഹാരത്തിനായി അവര്‍ക്ക് ഒന്നും ചെയ്യാന്‍ ആഗ്രഹമില്ലെന്നും ശശി തരൂര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. 


 



 


2018ല്‍ പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍ ശബരിമലയിലെ പ്രശ്‌നത്തില്‍ ഒന്നും ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.


ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തുമോയെന്ന ആന്റോ ആന്റണിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ കേന്ദ്രം ഇന്ന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയായിരുന്നു തരൂരിന്‍റെ പ്രതികരണം.


ചോദ്യത്തിന്‍റെ മറുപടിയായി പ്രശനം സുപ്രീംകോടതിയിലാണെന്ന ഒറ്റവരി മറുപടിയാണ് കേന്ദ്രം നല്‍കിയത്. എംപിമാരായ ശശി തരൂർ, ആന്‍റോ ആന്‍റണി എന്നിവരാണ് ഓര്‍ഡിനൻസ് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് ലോക്സഭയിൽ തയ്യാറായില്ല.