ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ച് വിധിയ്‌ക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനം അല്‍പ്പസമയത്തിനകം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിധിയുമായി ബന്ധപ്പെട്ട് ഇതുവരെ 49 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്.
ഈ ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചേംബറില്‍ പരിഗണിച്ചു.


പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലാണ് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. 


എന്നാല്‍ ചേംബറില്‍ പരിഗണിയ്ക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നേരത്തെ വ്യക്തമാക്കിയത് പോലെ ഹര്‍ജികള്‍ ചേംബറില്‍ത്തന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.


പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി കൈക്കൊണ്ട തീരുമാനം ഉടന്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.