Kozhikode : കഥകളിയാചാര്യൻ ​Guru Chemancheri Kunhiraman Nair അന്തരിച്ചു. 105 വയസായിരുന്നു. കൊയിലാണ്ടിയിലെ ചേലിയയിലെ വസതയിൽ വെച്ചായിരുന്നു അന്ത്യം. വാർധ‍ക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ കഴിയവെയാണ് അന്ത്യം. Kathakali ക്കായി 9 പതിറ്റിണ്ടോളം ജീവതം സമർപ്പിച്ചാണ് ​ഗുരു ചേമഞ്ചേരി വിടവാങ്ങുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

കഥകളി കേരളം നടനം എന്നീ മേഖലയിൽ പ്രതിഭായായിരുന്നു ​ഗുരു ചേമഞ്ചേരി 100 വയസായിതിന് ശേഷം പല കഥകളി വേദികളിലും വേഷമണിഞ്ഞത് ശ്രദ്ധേയമായിരുന്നു. പതിനാലാം വയസായിലായിരുന്നു ആ​ദ്യമായി കഥകളി വേഷമിടുന്നത്. മടങ്കണ്ടി ചാത്തുകുട്ടി നായരുടെയും അമ്മുക്കുട്ടിയമ്മയുടെ മകനായി 26 ജൂൺ 1916ന് ജനിച്ചു. കഥകളിക്ക് പുറമെ കേരള നടനം എന്നിവയിലും കുഞ്ഞിരാമൻ നായർ തന്റെ പ്ര​ഗത്ഭ്യം തെളിയിച്ചു.


ALSO READ : സർക്കാർ സ്കൂളിൽ കുട്ടികൾ കുറഞ്ഞില്ല,വ്യാജ പ്രാചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സി.രവീന്ദ്രനാഥ്


മലബാർ ഭാ​ഗവതരോടൊപ്പം പൂക്കാട് കലാലയവും പിന്നീട് സ്വന്തമായി ചേലിയ കഥകളി വിദ്യാലയവും ആരംഭിച്ചു. തുടർന്ന് സം​ഗീത നാടക അക്കാദമി എക്സിക്യൂട്ടിവ് അം​ഗം, ദൂരദർശൻ ഒഡീഷൻ കമ്മിറ്റി അം​ഗമായും കലാമണ്ഡലം നൃത്തവിഭാ​ഗം എക്സിമിനറായും തുടങ്ങിയ മേഖലകളിൽ പ്രവ‍ർത്തിച്ചിട്ടുണ്ട്.


രാജ്യം 2017ൽ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 1979ൽ സംഗീത നാടക അക്കാദമി അവാ‍‍‌ർഡ്, 1999 കേരള സം​ഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് കേരള കലാമണ്ഡലത്തിന് വിശിഷ്ടസേവ പുരസ്കാരം 2001 ലഭിച്ചു. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്ഠ പുരസ്കാരവും തുടങ്ങിയ ബ​ഹുമതികൾ ലഭിച്ചു.


ALSO READ : Kerala Assembly Election 2021: സ്ഥാനാർത്ഥി പ്രഖ്യാപനം വരാനിരിക്കെ Suresh Gopi ആശുപത്രിയിൽ


ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ മുഖ്യ കഥാപാത്രമായി നിർമിച്ച ചിത്രമാണ്.  ​ഗുരുവിന്റെ കഥയെ ആസ്പതമാക്കി പി.കെ രാധകൃഷ്ണൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.