സർക്കാർ സ്കൂളിൽ കുട്ടികൾ കുറഞ്ഞില്ല,വ്യാജ പ്രാചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സി.രവീന്ദ്രനാഥ്

1990-1991 മുതൽ 2019-20 വരെയുള്ള 30 വർഷങ്ങളിൽ കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2021, 01:03 PM IST
  • കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ എയ്‍‍ഡഡ് സ്കൂളുകളിൽ ആകെ 40694 കുട്ടികളാണ് കുറഞ്ഞതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് പുറത്തു വിട്ട വിവരങ്ങളിലുണ്ടായിരുന്നത്.
  • കോവിഡായതിനാൽ 2020-21 കാല​​ഘട്ടങ്ങളിലെ കണക്ക് മാത്രം പുറത്ത് വിട്ടിരുന്നില്ല.
  • എന്നാൽ ഇത് ചൂണ്ടിക്കാട്ടി സ്കൂളുകളിൽ കുട്ടികളില്ലെന്നായിരുന്നു.ഒാൺലൈനുകളിലടക്കം പ്രചാരണം
സർക്കാർ സ്കൂളിൽ കുട്ടികൾ കുറഞ്ഞില്ല,വ്യാജ പ്രാചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സി.രവീന്ദ്രനാഥ്

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ (Govt School) കുട്ടികളില്ലെന്നും ഒാരോ വർഷവും കുട്ടികൾ കുറയുകയുമാണെന്നുള്ള പ്രചാരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സി.രവീന്ദ്രനാഥ്. തെരഞ്ഞെടുപ്പ്  അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇത്തരം പ്രചാരണങ്ങൾ നല്ല ഉദ്ദേശത്തോടെയല്ലെന്നും. കുട്ടികളുടെ എണ്ണം കണക്കാക്കുന്നത് ശാസ്ത്രീയമായാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ എയ്‍‍ഡഡ് സ്കൂളുകളിൽ ആകെ 40694 കുട്ടികളാണ് കുറഞ്ഞതെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് (Education Department) പുറത്തു വിട്ട വിവരങ്ങളിലുണ്ടായിരുന്നത്. കോവിഡായതിനാൽ 2020-21 കാല​​ഘട്ടങ്ങളിലെ കണക്ക് മാത്രം പുറത്ത് വിട്ടിരുന്നില്ല. എന്നാൽ ഇത് ചൂണ്ടിക്കാട്ടി സ്കൂളുകളിൽ കുട്ടികളില്ലെന്നായിരുന്നു.ഒാൺലൈനുകളിലടക്കം പ്രചാരണം.

ALSO READ: Kerala Assembly Election 2021: ഒടുവില്‍ ശക്തനെ കണ്ടെത്തി Congress, നേ​മത്ത് കെ മു​ര​ളീ​ധ​ര​ന്‍ തന്നെ..

അതിനിടയിലാണ് വ്യാജ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി (C Raveendranath) തന്നെ രം​ഗത്തെത്തിയത്. വിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി ആദ്യവർഷം മുതൽ വിദ്യാർഥികളുടെ എണ്ണം ശാസ്ത്രീയമായാണ് കണക്കാക്കുന്നതെന്ന് 1990-1991 മുതൽ 2019-20 വരെയുള്ള 30 വർഷങ്ങളിൽ കേരളത്തിലെ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലുണ്ടായ മാറ്റം സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചാർട്ട് ഒറ്റനോട്ടത്തിൽ പരിശോധിച്ചാൽ തന്നെ 2018-19 മുതലാണ് ഗ്രാഫ് മുകളിലോട്ട് ഉയരാൻ തുടങ്ങുന്നതെന്ന് വളരെ വ്യക്തമായി കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: Kerala Assembly Election 2021: തൃത്താലയിലെ ശക്തൻമാരുടെ പോരാട്ടവും,സി.പി.എമ്മിന്റെ അഭിമാനപ്രശ്നങ്ങളും

ഒരോ വർഷവും ഒരോ ക്ലാസിലും എത്ര കുട്ടികൾ വന്നുവെന്ന കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരിക്കാറുണ്ട്. പുതുതായി വന്ന കുട്ടികളുടെ എണ്ണം എന്ന് തന്നെയാണ് അതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 
നാലു വർഷം കൊണ്ട് പുതിയതായി വന്ന കുട്ടികളുടെ എണ്ണം  6.8 ലക്ഷമായി എന്ന് മാത്രമല്ല ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികളുടെ എണ്ണത്തിലും തുടർച്ചയായ വർധനവ് കഴിഞ്ഞ നാലു വർഷത്തിനിടയിലുണ്ടായി. എല്ലാ ദുഷ്പ്രചാരണങ്ങളെയും തകർത്ത് പൊതുവിദ്യാഭ്യാസം ഇനിയും ശക്തമായി കുതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News