തിരുവനന്തപുരം: നിരവധി ആശങ്കകള്‍ ബാക്കിവച്ചാണ് കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണ൦ സംഭവിച്ചിരിക്കുന്നത്. കൊറോണ ബാധിതനായ ഇദ്ദേഹം നിരവധി ചടങ്ങുകളില്‍ പങ്കെടുത്തത് ആശങ്കയുണര്‍ത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇദ്ദേഹം സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് പൂര്‍ണമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നതും ആശങ്കയ്ക്ക് കാരണമാണ്. 


ഇയാള്‍ ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശം,വൃക്ക എന്നിവയുമായി ബന്ധപെട്ട അസുഖങ്ങള്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നു. ഇയാളുടെ ആദ്യ കൊറോണ വൈറസ്‌ ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ ഫലം പോസിറ്റീവ് ആയതോടെയാണ് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.


ഇദ്ദേഹത്തിന്  എങ്ങനെയാണ് കൊറോണ വൈറസ്‌ ബാധ ഉണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.സെക്കണ്ടറി കോണ്‍ടാക്റ്റിലൂടെയാണ് ഇയാളില്‍ കൊറോണ വൈറസ്‌ ബാധയുണ്ടായത്‌.


ജലദോഷം ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ഇയാള്‍ ആശുപത്രിയില്‍ പോയത്. തുടര്‍ന്ന് 21നു വീണ്ടും ആശുപത്രിയില്‍ പോയി രക്തപരിശോധന നടത്തിയിരുന്നു.  എന്നാല്‍ രോഗം കണ്ടെത്താത്തതിനെ തുടര്‍ന്ന് 23nu സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 


ഇവിടെ നിന്നാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്. മാര്‍ച്ച് 14നു ഇദ്ദേഹം നൂറോളം പേര്‍ പങ്കെടുത്ത അയിരുപ്പാറ ഫാര്‍മേഴ്സ് ബാങ്കില്‍ ചിട്ടി ലേലത്തില്‍ പങ്കെടുത്തിരുന്നു. രണ്ട് വെള്ളിയാഴ്ചകളിലെ ഉച്ച നമസ്കാരത്തിലും പങ്കെടുത്തു.   


ഇദ്ദേഹത്തിന്റെ ഭാര്യ കുടുംബസ്ത്രീ യോഗങ്ങളിലും പങ്കെടുത്തിരുന്നു. കെഎസആര്‍ടിസി ബസ് കണ്ടക്ടറായ ഇദ്ദേഹത്തിന്റെ മകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് വരെ ജോലിയ്ക്ക് പോയിരുന്നു. പോത്തന്‍കോട് പഞ്ചായത്ത് അംഗം ബാലമുരളിയാണ്ഈക്കാര്യങ്ങള്‍ അറിയിച്ചത്. 


പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണെന്നും സമൂഹ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നും ബാലമുരളി പറഞ്ഞു.