കൊച്ചി: കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ ട്രെയിൻ (Oxygen) കൊച്ചിയിലെത്തി. വല്ലാർപ്പാടത്താണ് ട്രെയിൻ (Train) എത്തിയത്.  റൂർക്കേലയിൽ നിന്നാണ് 140 മെട്രിക് ടൺ ഓക്സിജൻ കേരളത്തിൽ എത്തിച്ചത്. ഇത് വിവിധ ജില്ലകളിലേക്ക് അയയ്ക്കാൻ ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലി പുരോ​ഗമിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

118 മെട്രിക് ടൺ ഓക്സിജൻ കഴിഞ്ഞ ഞായറാഴ്ചയാണ് എത്തിച്ചത്. ഏപ്രിൽ 24 മുതലാണ് രാജ്യത്ത് ഓക്സിജൻ ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. ഓക്സിജൻ (Oxygen) വിതരണത്തിന് ഉപയോ​ഗിക്കുന്ന ട്രെയിനുകൾക്ക് തടസ്സമില്ലാതെ സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ റെയിൽവേ (Railway) ഏർപ്പെടുത്തിയിട്ടുണ്ട്.


ALSO READ: Oxygen Recycling: കൊറോണ പ്രതിരോധത്തിനായി നൂതന സാങ്കേതിക വിദ്യയുമായി നാവികസേന


രാജ്യത്തെ 15 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും ഒഡീഷയിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നുണ്ട്. 1005 ടാങ്കർ ലോറികളിലായി 18,540.576 മെട്രിക് ടൺ ഓക്സിജനാണ് ഒഡീഷ പൊലീസിന്റെ നേതൃത്വത്തിൽ റൂർക്കേല, ജജ്പൂർ, ധെങ്കനാൽ, അങ്കുൾ ജില്ലകളിൽ നിന്ന് ഓക്സിജൻ ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് അയച്ചത്.


കൂടുതൽ ഓക്സിജൻ ടാങ്കറുകൾ ഇനിയും അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 29 ദിവസങ്ങളിലായി ഒഡീഷയിലെ വിവിധ ജില്ലകളിൽ നിന്നും നിരവധി മെട്രിക് ടൺ ഓക്സിജനാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചത്. അങ്കുളിൽ നിന്ന് 1440 മെട്രിക് ടൺ ഓക്സിജനുമായി 262 ടാങ്കറുകളും റൂർക്കേലയിൽ നിന്ന് 7838 മെട്രിക് ടൺ ഓക്സിജനുമായി 410 ടാങ്കറുകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ച് കഴിഞ്ഞു.


ALSO READ: കേന്ദ്രത്തിൻറെ ഓക്സിജൻ എക്സ്പ്രസ്സ് കേരളത്തിലെത്തി: എത്തിച്ചത് 118 മെട്രിക് ടൺ ഓക്സിജൻ


6162 മെട്രിക് ടൺ ആന്ധ്രപ്രദേശിലേക്കും 4332 മെട്രിക് ടൺ തെലങ്കാനയിലേക്കും 1106 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ തമിഴ്നാട്ടിലേക്കും ഒഡീഷ ഇതിനോടകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ 22 ടാങ്കറുകൾ ഡൽഹിയിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണെന്നും ഒഡീഷ പൊലീസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.