കൊച്ചി: സംസ്ഥാനത്തേക്കുള്ള ഒാക്സിജനുമായി ആദ്യ ഒാക്സിജൻ എക്സ്പ്രസ്സ് (Oxygen Express) കേരളത്തിലെത്തി. പുലർച്ചെയാണ് ട്രെയിൻ വല്ലാർപ്പാടത്തെത്തിയത്.118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഒാക്സിജൻ എക്സ്പ്രസ്സിലെത്തിയത്.
ഡൽഹിയിലേക്ക് (New Delhi) നേരത്തെ അനുവദിച്ചിരുന്ന ഒാക്സിജനായിരുന്നു ഇത്. എന്നാൽ ഡൽഹിയിൽ ഒാക്സിജൻറെ ആവശ്യം കുറഞ്ഞതിനാൽ ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നും ഒാക്സിജൻ കേരളത്തിലേക്ക് അയയ്ക്കാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു.
ALSO READ: Kerala ത്തിൽ Lockdown മെയ് 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
The first #OxygenExpress to Kerala is on its way with 118 metric tonnes of medical Oxygen to boost Oxygen supply for COVID-19 patients in the State. pic.twitter.com/bLJsjgI7ey
— Umesh Chavda (@infra_shiv) May 15, 2021
വിദേശത്തു നിന്നെത്തിച്ച പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജന്‍ നിറച്ച് കൊണ്ടുവരുന്നത്. വല്ലാര്‍പാടത്ത് വെച്ച് ഫയര്‍ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും.
ALSO READ: തിങ്കളാഴ്ച മുതൽ 18 വയസ്സു മുതലുള്ളവർക്കും വാക്സിൻ: ഇന്ന് മുതൽ രജിസ്ട്രേഷൻ
മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തന്നെ ഡൽഹിയിൽ ഒാക്സിജൻ പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ഇനി സംസ്ഥാനത്തിന് കഴിയുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
ALSO READ: ഇനി PPE കിറ്റിനും N95 മാസ്കിനും സാനിറ്റൈസറിനും ഭീമാമായി തുക കൊടുക്കേണ്ട, സംസ്ഥാന സർക്കാർ കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചിയിച്ചു
അതേസമയം കേരളത്തില്‍ ഓക്‌സിജന്‍ ശേഖരത്തിന്റെ അളവ് കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തോട് ഓക്‌സിജന്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.