തിരുവനന്തപുരം:  തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെ എസ് യു പ്രവർത്തകയെ നിലത്തിട്ട് മർദ്ദിക്കുകയും വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. മിഥുൻ, ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഏറെ കാലത്തിന് ശേഷം യൂണിയൻ വൈസ് ചെയർപേഴ്സൺ പദവി ഉൾപ്പടെ നാല് സീറ്റുകളിലാണ് കെ എസ് യു വിജയിച്ചത്.


അതേസമയം സംഘർഷത്തിൽ അനന്ദുവിൻറെ കൈ ഒടിഞ്ഞതായി എസ് എഫ് ഐ നേതാക്കൾ പറഞ്ഞു. മദ്യപിച്ചെത്തിയ എസ് എഫ് ഐ പ്രവർത്തകരാണ് സംഘർഷുണ്ടാക്കിയതെന്ന് കെ എസ് യു ആരോപിക്കുന്നു. അതേസമയം കെ എസ് യു പ്രവർത്തകർ എസ് എഫ് ഐ പ്രവർത്തകരായ പെൺകുട്ടികളെ കമൻറടിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് പ്രശ്നമെന്നും എസ് എഫ് ഐയും വ്യക്തമാക്കുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.