Youth held Hostage: ഇരിങ്ങാലക്കുട സ്വദേശിയെ അർമേനിയയിൽ ബന്ദിയാക്കി; പരാതിയുമായി അമ്മ

Youth held Hostage In Armenia: 1,50,000 രൂപ അയച്ച് കൊടുത്തെങ്കിലും ഇനിയും 3,00000 രൂപകൂടി ഇവർ ആവശ്യപ്പെട്ടുവെന്ന് വിഷ്ണുവിന്റെ അമ്മ പറഞ്ഞു.   

Written by - Zee Malayalam News Desk | Last Updated : Jun 17, 2024, 10:42 PM IST
  • ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശിയായ വിഷ്ണുവിനെയാണ് ബന്ദിയാക്കിയിരിക്കുന്നത്.
  • ഇരിങ്ങാലക്കുട സ്വദേശിയായ ഷാരൂഖ് വഴിയായിരുന്നു വിഷ്ണു അർമേനിയയിലെത്തിയത്.
  • ആറ് ലക്ഷത്തോളം രൂപയായിരുന്നു ഷാരൂഖ് വിസയ്ക്കായി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്.
Youth held Hostage: ഇരിങ്ങാലക്കുട സ്വദേശിയെ അർമേനിയയിൽ ബന്ദിയാക്കി; പരാതിയുമായി അമ്മ

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അർമേനിയയിൽ ബന്ദിയാക്കിയതായി പരാതി. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശിയായ ചെമ്പിൽ വീട്ടിൽ വിഷ്ണുവിനെയാണ് മോചനദ്രവ്യം ആവശ്യപെട്ട് അർമേനിയിൽ ബന്ദിയാക്കിയിരിക്കുന്നതെന്ന് ആരോപിച്ച് അമ്മ ഗീത പരാതി നൽകിയത്. 

മകൻ്റെ ജീവൻ ഭീഷണിയിലാണ് എന്ന് കാണിച്ചാണ് നോർക്ക ഓഫിസിലും, മുഖ്യമന്ത്രിക്കും, സാമൂഹിക നീതിവകുപ്പ് മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശിയായ ഷാരൂഖ് വഴിയായിരുന്നു വിഷ്ണു അർമേനിയയിലെത്തിയത്. ആറ് ലക്ഷത്തോളം രൂപയായിരുന്നു ഷാരൂഖ് വിസയ്ക്കായി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. 

ALSO READ: ചുരമിറങ്ങി രാഹുൽ റായ്ബറേലിയിലേക്ക്...! പകരം പ്രിയങ്ക എത്തും

കഴിഞ്ഞ ഫെബ്രുവരി 19നാണ് വിഷ്ണു അർമേനിയയിലേക്ക് പോയത്. യാരവൻ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീർ എന്നിവരുമുണ്ടായിരുന്നു. പിന്നീട് ഈ ഹോസ്റ്റലിന്റെ നടത്തിപ്പ് വിഷ്ണുവിന്റെ പേരിലാക്കിയുള്ള സമ്മതപത്രത്തിൽ ഒപ്പിടിപ്പിച്ചു കൂടെയുള്ളവർ സ്ഥലവിടുകയായിരുന്നു. 

ഭാഷ അറിയാത്തതിനാൽ ഒപ്പ് ഇടീപ്പിച്ച രേഖകളിൽ എന്താണെന്നും വിഷ്ണുവിന് അറിയാനായില്ല. തുടർന്ന് നടത്താൻ ആളില്ലാതെ സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചതോടെ കെട്ടിട ഉടമ വിഷ്ണുവിനെ പണം ആവശ്യപ്പെട്ട് ബന്ധിയാക്കുകയും ചെയ്തു. ദിവസം 1,20,000 രൂപയാണ് ഇവർ ആവശ്യപ്പെടുന്നത്. തുടർന്ന് നാട്ടിൽ നിന്നും കുടുംബം 1,50,000 രൂപ അയച്ച് കൊടുത്തെങ്കിലും ഇനിയും 3,00000 രൂപകൂടി ഇവർ ആവശ്യപ്പെട്ടുവെന്നും വിഷ്ണുവിന്റെ അമ്മ ഗീതാ മുകുന്ദൻ നൽകിയ പരാതിയിൽ പറയുന്നു. 

ഇതോടൊപ്പം ഹോസ്റ്റൽ പ്രവർത്തനം നില നിലച്ചതിനാൽ തങ്ങൾക്ക് 30 ലക്ഷം രൂപ തരണമെന്ന് ഷാരൂഖ് അടക്കമുള്ളവർ ആവശ്യപ്പെടുന്നതായും പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച പരാതി വിദേശകാര്യ മന്ത്രാലയത്തിനും നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News