Suresh Gopi: തൃശൂർ മാത്രം തന്നാൽ പോരാ, കേരളവും വേണം: സുരേഷ് ഗോപി
Suresh Gopi at Thrissur: കേന്ദ്ര ഭരണം കൈയ്യിലിരിക്കുമ്പോൾ തന്നെ കേരളവും ലഭിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ: തൃശ്ശൂരിന് പിന്നാലെ കേരളവും ചോദിച്ച് സുരേഷ് ഗോപി. ഒരു 5 വർഷത്തേക്ക് അവസരം തരണമെന്നും തൃശൂർ തന്നാൽ പോര കേരളവും തരണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ നടുവിലാളിൽ നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുമായി നടത്തിയ 'എസ് ജി കോഫി ടൈംസ്' എന്ന പരിപാടിയിലായിരുന്നു പരാമർശം.
5 വർഷം കൊണ്ട് നിങ്ങൾക്ക് പറ്റുന്നില്ല എങ്കിൽ നല്ല അടിയും തന്നു പറഞ്ഞയച്ചോളൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതുപോലെ 5 വർഷം ചോദിച്ചു അധികാരത്തിൽ കയറിയ ആളെ പിന്നീട് വീണ്ടും അധികാരത്തിൽ കയറ്റിയ പശ്ചാത്തലത്തിലാണ് അഭ്യർത്ഥനയെന്നും കേന്ദ്ര ഭരണം കൈയ്യിലിരിക്കുമ്പോൾ തന്നെ കേരളവും ലഭിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ALSO READ: കൂട്ടിക്കൽ ഉരുൾപൊട്ടൽ; 25 കുടുംബങ്ങൾക്ക് വീടുകൾ കൈമാറി സിപിഎം
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്; കേന്ദ്രത്തെ പഴിചാരി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിനിടയിലും കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയും കേരളത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ ധൂര്‍ത്തെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിനും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.