കൊച്ചി: മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കുമെതിരെ തന്‍റെ മുടി മുറിച്ച് മീനയുടെ പ്രതിഷേധം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം പറവൂര്‍ ശാന്തിവനത്തില്‍ മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു പ്രതിഷേധം. മുടി മുറിച്ച് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച് പ്രതിഷേധം അറിയിച്ച മീന സ്ഥലമുടമയാണ്


പരിസ്ഥിതി സംരക്ഷണത്തില്‍ നാടകം കളിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് താനിത് ചെയ്യുന്നതെന്ന് മീന പറയുന്നു. കെഎസ്ഇബിയുടെ വൈദ്യുതി ടവറുകള്‍ സ്ഥാപിച്ച ശാന്തിവനത്തിലെ മരച്ചില്ലകള്‍ മുറിച്ചതിനായിരുന്നു മീനയുടെ പ്രതിഷേധം. 


എട്ട് മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുമെന്ന് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. 



എന്നാല്‍ കുറേ മരങ്ങള്‍ നേരത്തെ മുറിച്ചു മാറ്റിയതാണെന്നും ഇനിയും മരം മുറിക്കുന്നത് അനുവദിക്കാനാകില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. 


തുടര്‍ന്ന് ശാന്തിവനം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞെങ്കിലും പോലീസ് കാവലില്‍ മരത്തിന്‍റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റുകയായിരുന്നു.