തിരുവനന്തപുരം:   Adani Group തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ എംപി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട ഈ തീരുമാനത്തെ തുടക്കം മുതല്‍ പിന്തുണച്ച കോണ്‍ഗ്രസ്‌ നേതാവാണ്‌  ശശി തരൂർ (Shashi Tharoor). തിരുവനന്തപുരം നഗരത്തിന്‍റെ വികസനത്തിന് അദാനി ഗ്രൂപ്പ്  (Adani Group) വരുന്നത് നല്ലതാണ്  എന്നും  തരൂർ പറഞ്ഞു. 


'തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രകളെക്കുറിച്ച് എപ്പോഴും പരാതികളുയർന്നിരുന്നു.  നമ്മുടെ വിമാനത്താവളം നന്നായി പ്രവർത്തിക്കണമെന്നുള്ളത് തിരുവനന്തപുരം നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്', അദ്ദേഹം പറഞ്ഞു.   


Also Read: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന് സമയം നീട്ടി ചോദിച്ച് Adani Group


'നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ (Thiruvananthapuram Airport) ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ഓഫർ ആണ് അദാനി വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊഴിലാളികളും സംതൃപ്തരാണ്. ആ സാഹചര്യത്തില്‍  പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് അഭിപ്രായം. ഇതിനോടകം അദാനി ഗ്രൂപ്പ് രാജ്യത്തെ വേറെയും ചില വിമാനത്താവളങ്ങൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നുണ്ട്. അവിടെയെല്ലാം നല്ല രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്തും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുമെന്ന് കരുതാം.'  അദ്ദേഹം ചൂണ്ടിക്കാട്ടി. 


Also Read: Adani Group: തുറമുഖ നിര്‍മ്മാണത്തില്‍ വന്‍ കുതിപ്പ് നടത്തി അദാനി ഗ്രൂപ്പ്, ശ്രീലങ്കയുമായി 750 ദശലക്ഷം ഡോളറിന്‍റെ കരാര്‍


അദാനി ഗ്രൂപ്പ് ഇത് നന്നായി ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽ അവർക്ക് അവസരം നൽകണം. ഇതു തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോൺ​ഗ്രസ് പാർട്ടിയുടേതല്ലെന്നും തരൂ‍ർ പറഞ്ഞു. 


തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനം ഇതുവരെ  ആരും പരിഗണിച്ചിരുന്നില്ല എന്നും   തരൂ‍ർ ചൂണ്ടിക്കാട്ടി.  


രാജ്യത്തെ നിരവധി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഇപ്പോള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്  50 വര്‍ഷത്തേയ്ക്കാണ്  കരാര്‍. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.