കോഴിക്കോട്: സൈബർ അതിക്രമത്തിനെതിരെ പരാതി നൽകി ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം. കോഴിക്കോട് സൈബർ സെല്ലിലാണ് പരാതി നൽകിയിരിക്കുന്നത്. തങ്ങൾ പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് കുടുംബം പരാതിപ്പെട്ടത്. വാർത്താ സമ്മേളനത്തിലെ വാക്കുകളാണ് എഡിറ്റ് ചെയ്ത് മാറ്റി പ്രചരിപ്പിക്കുന്ന്ത. കൂടാതെ ചില യൂട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രക്ഷാപ്രവർത്തനത്തിനായി സൈന്യം എത്തിയ ദിവസം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. തെരച്ചിൽ സംബന്ധിച്ച് ഇവർ വാർത്താ സമ്മേളനത്തിൽ ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്നുമാണ് കുടുംബത്തിന്‍റെ പരാതി.


Also Read: Orange Alert In Shiroor: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്


 


അതേസമയം അർജുനായുള്ള തിരച്ചിൽ തുടങ്ങിയിട്ട് ഇന്ന് 10ാം ദിവസമാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ കണ്ടെത്തിയ ലോറിയിൽ അർജുൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാണ് പ്രഥമ പരി​ഗണന നൽകുന്നത്. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധനയാണ് അർജുനെ കണ്ടെത്താനായി നടത്തുക. പിന്നീടായിരിക്കും ട്രക്ക് പുറത്തേക്കെടുക്കുക. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് റിപ്പോർട്ട്.


എന്നാൽ രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാകുകയാണ് പ്രദേശത്ത് പെയ്യുന്ന കനത്ത മഴ. ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഓറഞ്ച് അലർട്ടാണ് ഉത്തര കന്നഡ ജില്ലയിൽ ഇന്ന്  പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ട്രക്ക് ഇന്നലെ കണ്ടെത്തിയത്. കനത്ത മഴക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തിരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.