തിരുവനന്തപുരം:  സ്ത്രീകൾക്കെതിരെ യൂട്യൂബിൽ (YouTube) അശ്ലീലവും അപകീർത്തിപരവുമായ വീഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി നായരെ കൈകാര്യം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേയും (Bhagyalekshmi) കൂട്ടുകാരുടെയും ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെ ഇന്നലെ അപേക്ഷ  പരിഗണിച്ചപ്പോൾ ഇവർക്ക് ജാമ്യം (Bail) നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.  ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കാൻ സമൂഹത്തിന് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.  


Also read: Gold smuggling case: എം. ശിവശങ്കറിനോട് വീണ്ടും ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്  


കേസ് തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്.  കേസിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ഭാഗ്യലക്ഷ്മിയും (Bhagyalekshmi)  ഒപ്പമുണ്ടായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.  മോഷണം, മുറിയിൽ അതിക്രമിച്ചു കടക്കൽ തുടങ്ങി 5 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 


ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി (Bhagyalekshmi) യുടെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകള്‍ക്കെതിരെ യൂട്യൂബി(Youtube)ല്‍ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്തയാളെ താമസസ്ഥലത്തെത്തി ആക്രമിച്ചിരുന്നു. 


Also read: ആൻഡ്രോയിഡ് കുഞ്ഞപ്പനല്ല.. ആൻഡ്രോയിഡ് കട്ടപ്പ; തെലുങ്ക് ട്രെയ്‌ലര്‍ പുറത്ത് 


അടി കൊടുത്തും കരി ഓയില്‍ ഒഴിച്ചും പ്രതികരിച്ച ഇവര്‍ ഇയാള്‍ക്കെതിരെ ചൊറിയണവും പ്രയോഗിച്ചു. വെള്ളയാണി സ്വദേശി വിജയ്‌ പി നായരാണ് ആക്ടിവിസ്റ്റുകളുടെ ഇടപെടലിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞത്. സ്റ്റാച്യൂ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ നടന്ന സംഭവ വികാസങ്ങളെല്ലാം ഇവര്‍ ഫേസ്ബുക്ക് ലൈവിലൂടെ കാണിക്കുകയും ചെയ്തു.