കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രിയകാര്യ സമിതി അംഗം കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേയ്ക്ക് കടന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സുധാകരന്‍റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഡി.സി.സി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ അകലം പാലിക്കണമെന്നും ഹസ്തദാനം ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 


ആരോഗ്യ നില വഷളായതിനാല്‍ അറസ്റ്റിന് വഴങ്ങി ആശുപത്രിയിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടവും പൊലസും വീണ്ടും ആവശ്യപ്പെട്ടു.  ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ സമരം ഏതു രീതിയില്‍ നടത്തണമെന്ന തീരുമാനം ഡി.സി.സി നേതൃയോഗം കെ.പി.സി.സിക്ക് വിട്ടിരിയ്ക്കുകയാണ്‌. 
 
അതേസമയം, ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉപ്പ നല്‍കിയ നിവേദനം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയിട്ടുണ്ട്.


കഴിഞ്ഞ 12 നായിരുന്നു ഷുഹൈബ് കൊല്ലപ്പെടുന്നത്. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഷുഹൈബിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ഷുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയായിരുന്നു ആക്രമണം.