കോഴിക്കോട്: ഇടയന്നൂര്‍ സ്കൂളില്‍ കെഎസ്‌യു-എസ്എഫ്ഐ സംഘര്‍ഷത്തില്‍ ഇടപെട്ടതിലുള്ള വിരോധമാണ് ഷുഹൈബിനെ കൊലപ്പെടുത്താനുള്ള ള്ള കാരണമെന്ന്‍ റിമാന്‍ഡ് റിപ്പോര്‍ട്ട്. വെട്ടിപ്പരിക്കേല്‍പ്പിച്ചത്  കൊല്ലാൻ വേണ്ടി തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചായക്കടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനേയും മറ്റ് മൂന്നു സുഹൃത്തുക്കളേയും നമ്പർപതിക്കാത്ത വെള്ള നിറത്തിലുള്ള കാറിലെത്തിയ സിപിഎംകാരായ നാല് പ്രതികള്‍ വാള്‍, ബോംബ് എന്നിവയുമായി എത്തി ഷുഹൈബിനെ ആദ്യം തടയുകയും തുടര്‍ന്ന്‍ ബോംബ് എറിയുകയും വാള് കൊണ്ട് വെട്ടിക്കൊല്ലുകയുമായിരുന്നു. തടയാന്‍ ചെന്ന മറ്റുള്ളവരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


അതേസമയം കൊല്ലാനല്ല, കാലുവെട്ടാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു.


ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും മറ്റ് ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണ് രണ്ട് പ്രതികളെ പിടികൂടിയതെന്നും ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റു പ്രതികളുടെ സഹായം ലഭിച്ചതായി മനസിലായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.