കോട്ടയം: പാലായിലെ ലിസ്യൂ കർമലൈറ്റ് കോൺവെന്‍റില്‍ വെച്ച്‌ സിസ്റ്റര്‍ അമല കൊല ചെയ്യപ്പെട്ട കേസില്‍ വിധി ഇന്ന്. പാല ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി വിധി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാല കാര്‍മലീത്ത മഠാംഗമായിരുന്ന അറുപത്തിയൊന്‍പതുകാരി അമല കൊല്ലപ്പെട്ട കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്‍റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. 


മോഷണ ശ്രമത്തിനിടെ സതീഷ് സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ടു തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബു  ഒട്ടനവധി മോഷണ കേസുകളിലും പ്രതിയാണ്. 


പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരുകയാണ്.