ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന്‍ എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ ആറു വരെയാണ് ഹര്‍ത്താല്‍.


ഞായറാഴ്ച ഞെടുങ്കണ്ടം ശാഖാ യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ വിജയിച്ചതിനെ തുടര്‍ന്ന് പുറത്തു നിന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഓഫിസിനു നേരെ അക്രമം നടത്തുകയും ക്ഷേത്രത്തിനു നേരെ കല്ലെറിയുകയും ചെയ്‌തെന്നാരോപിച്ചാണ് ഹര്‍ത്താല്‍.