Kochi :  കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുകയെന്ന ദുരുദ്ദേശത്തോടെയാണ് സോളാര്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയതെന്ന് പ്രതിപക്ഷ നേതാവ് VD സതീശൻ. ഇത് കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ CBI FIR രജിസ്റ്റർ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

"തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ അതിനേക്കാള്‍ വലിയൊരു തട്ടിപ്പു കേസിലെ പ്രതി മൊഴി നല്‍കിയിട്ടും പിണറായി വിജയനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണ്?" പ്രതിപക്ഷ നേതാവ് ചോദിച്ചു.


ALSO READ : Solar Sexual Harassment Case : "നിയമം നിയമത്തിന്റെ വഴിക്ക് പോകും" CBI അന്വേഷണത്തിൽ ഭയമില്ലെന്ന് ഉമ്മൻ ചാണ്ടി


ഡോളര്‍ കടത്തു കേസ് രാജ്യാന്തര ബന്ധമുള്ളതാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ടാണ് അന്വേഷിക്കാത്തതെന്ന് വ്യക്തമാക്കണമെന്ന് VD സതീശൻ ആവശ്യപ്പെട്ടു.


ALSO READ : Solar Sexual Harassment Case : സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കന്മാർക്കെതിരെയും ബിജെപിയുടെ AP അബ്ദുള്ളകുട്ടിക്കെതിരെയും CBI FIR സമർപ്പിച്ചു


കോൺഗ്രസ് നേതാക്കൾക്കെതിരെ കൃത്യമായ തെളിവുകൾ ഇല്ല എന്ന് സോളാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ അന്വേഷണങ്ങളും അവസാനിപ്പിച്ചത്. എന്നാൽ പൊലീസിന് അന്വേഷിക്കാന്‍ കഴിയാത്ത കേസുകളോ സംസ്ഥാന പൊലീസിന്റെ അധിനതയിൽ നിൽക്കാത്ത കേസുകളുമാണ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കുന്നത്. CBI പൊലീസ് അന്വേഷിച്ച് തെളിവില്ലെന്നു പറയുന്ന കേസുകള്‍ ഏറ്റെടുക്കാറില്ലെന്ന് പ്രതിപക്ഷ നേതാവ്.

ALSO READ : Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു


ഇപ്പോഴത്തെ അന്വേഷണം വെറും രാഷ്ട്രീയ പ്രേരിതം മാത്രമല്ല കോണ്‍ഗ്രസ് നേതാക്കന്‍മാരെ അപമാനിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ നടത്തിയ ഗൂഡാലോചനയുടെ ഫലം കൂടിയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് അന്ന് മത്സരിക്കാന്‍ സാധ്യതയുള്ള മൂന്നു പേര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ആ അന്വേഷണം എവിടെപ്പോയി? 


പദ്ധതി പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും വല്ലാത്തൊരു അവസ്ഥയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.