Solar Sexual Harassment Case : "നിയമം നിയമത്തിന്റെ വഴിക്ക് പോകും" CBI അന്വേഷണത്തിൽ ഭയമില്ലെന്ന് ഉമ്മൻ ചാണ്ടി

Solar Sexual Harassment Case CBI ഏറ്റെടുത്ത് FIR സമർപ്പിച്ചതിൽ ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (Oommen Chandy) പ്രതികരിച്ചു. നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 04:24 PM IST
  • നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
  • കേസ് പരിപൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണ് എറണാകുളം എംപി ഹൈബി ഈഡൻ പറഞ്ഞു.
  • പൊലീസ് സത്യം അറിയാൻ സാധിച്ചിട്ടില്ല സിബിഐക്കെങ്കിലും സാധിക്കട്ടെ ഹൈബി ഈഡൻ വിഷയത്തിൽ പ്രതികരിച്ചത്.
  • ഇരുവരെയും കൂടാതെ KC വേണുഗോപാൽ, അടൂർ പ്രകാശ്, AP അനൽകുമാർ എന്നിവർക്കെതിരെയും BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളകുട്ടിക്കെതിരെയുമാണ് CBI FIR
Solar Sexual Harassment Case : "നിയമം നിയമത്തിന്റെ വഴിക്ക് പോകും" CBI അന്വേഷണത്തിൽ ഭയമില്ലെന്ന് ഉമ്മൻ ചാണ്ടി

Thiruvananthapuram : സോളാർ പീഡനക്കേസിൽ (Solar Sexual Harassment  Case) CBI ഏറ്റെടുത്ത് FIR സമർപ്പിച്ചതിൽ ഭയമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (Oommen Chandy) പ്രതികരിച്ചു. നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 

"ഇടതുസർക്കാർ അഞ്ചുകൊല്ലം അന്വേഷിച്ച ശേഷം ഒരു നടപടിയും എടുത്തില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും ഞങ്ങളാരും കോടതിയെ പോലും സമീപിച്ചിട്ടില്ല" ഉമ്മൻ ചാണ്ടി പറഞ്ഞു.

ALSO READ : Solar Sexual Harassment Case : സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കന്മാർക്കെതിരെയും ബിജെപിയുടെ AP അബ്ദുള്ളകുട്ടിക്കെതിരെയും CBI FIR സമർപ്പിച്ചു

അതേസമയം കേസ് പരിപൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണ് എറണാകുളം എംപി ഹൈബി ഈഡൻ പറഞ്ഞു. പൊലീസ് സത്യം അറിയാൻ സാധിച്ചിട്ടില്ല സിബിഐക്കെങ്കിലും സാധിക്കട്ടെ ഹൈബി ഈഡൻ വിഷയത്തിൽ പ്രതികരിച്ചത്.

"സോളാർ കേസ് പരിപൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണ്. നേരറിയാൻ സംസ്ഥാന സർക്കാറിന്റെ പൊലീസിന് കഴിഞ്ഞില്ല, സിബിഐക്ക് നേരറിയാൻ സാധിക്കട്ടെ" ഹൈബി ഈഡൻ പറഞ്ഞു.

ALSO READ : Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു

ഇരുവരെയും കൂടാതെ എഐഎസിസി ജനറൽ സെക്രട്ടറിയായ KC വേണുഗോപാൽ, ആറ്റിങ്ങൽ MP അടൂർ പ്രകാശ്, AP അനൽകുമാർ എന്നിവർക്കെതിരെയും BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളകുട്ടിക്കെതിരെയുമാണ് CBI FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

2021 ഫെബ്രുവരി 24നായിരുന്നു സംസ്ഥാന സർക്കാർ കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറിയത്. കേസിലെ ഇര മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് സംസ്ഥാന സർക്കാരിനോട് കേസ് സിബിഐക്ക് വിടാൻ ശുപാശ ചെയ്തത്. ആറ് കേസുകളാണ് കേന്ദ്ര ഏജൻസിക്ക് അന്വേഷണത്തിന് സംസ്ഥാന സർക്കാർ കൈമാറിയത്.

ALSO READ : Solar Cheating Case : Saritha S Nair ക്ക് ആറ് വർഷം കഠിന തടവ് ലഭിച്ചത് എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ, കേസിന്റെ നാൾ വഴികളിലൂടെ

എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലയെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ ആ കേസുൾപ്പടെയാണ് സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News