കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമീഷന് മുന്‍പില്‍ ഹാജരായി. ഉമ്മന്‍ചാണ്ടിയുടെ അിഭാഷകന്‍ സരിതയെ വിസ്താരം ചെയ്യുന്നതിനിടെ, അവര്‍ ശക്തമായി പ്രതികരിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമങ്ങള്‍ വഴി പുറത്തുവന്നത് താന്‍ ജയിലില്‍ വച്ച് എഴുതിയ കത്താണെന്ന് സരിത സമ്മതിച്ചു. കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേളയിലാണ്  കത്ത് താന്‍ ജയിലില്‍ വെച്ച് എഴുതിയതാണെന്നും അത് തന്‍റെ കൈപ്പടയാണെന്നും സരിത സമ്മതിച്ചത്.


ഇന്നും കൂടി സരിത  കമീഷന് മുന്‍പില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പിക്ക് കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ.സി. വേണുഗോപാല്‍ എന്നിവരുടെ അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യമായി വിസ്തരിക്കാനും കമീഷന്‍ അനുവാദം നല്‍കി.


പലതവണ കമ്മീഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സരിത ഒഴികഴിവുകൾ പറഞ്ഞ് ഹാജരായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് ഹാജരാകാത്തത് എന്നാണ് സരിത കാരണം ബോധിപ്പിച്ചിരുന്നത്. ഇന്നും മൊഴി നൽകാൻ എത്താൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വീണ്ടും ഹാജരായില്ല.   ഇതേതുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.