Thiruvananthapuram : ഉമ്മൻ ചാണ്ടി (Oommen Chandy) സർക്കാരിന്റെ കാലത്ത് വിവാദമായി സോളാർ കേസുമായി (Solar Scam) ബന്ധപ്പെട്ട പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസ് നേതാക്കാന്മാർക്കെതിരെയും BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളകുട്ടിക്കെതിരെയും CBI FIR. CBI FIR കോടതിയിൽ സമർപ്പിച്ചു. സ്ത്രീ പീഡനം സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് എറ്റെടുത്ത കേന്ദ്ര അന്വേഷണ ഏജൻസി ഉമ്മൻ ചാണ്ടിക്ക് പുറമെ KC വേണുഗോപാൽ, AP അനിൽകുമാർ, ഹൈബി ഈഡൻ അടൂർ പ്രകാശ് എന്നീ കോൺഗ്രസ് നേതാക്കന്മാരെയാണ് പ്രതി പട്ടികയിൽ ചേർത്തിരിക്കുന്നത്. ഒപ്പം മുൻ കോൺഗ്രസ് നേതാവും നിലിവൽ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനുമായ അബ്ദുള്ളക്കുട്ടിക്കെതിരെയും FIR സമർപ്പിച്ചരിക്കുന്നത്.


ALSO READ : Solar Scam: Oommen Chandy ഉൾപ്പടെയുള്ളവർക്കെതിരായ പീഡന കേസുകളുടെ അന്വേഷണം CBI യ്ക്ക് വിട്ടു


2021 ഫെബ്രുവരി 24നായിരുന്നു സംസ്ഥാന സർക്കാർ കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറിയത്. കേസിലെ ഇര മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് സംസ്ഥാന സർക്കാരിനോട് കേസ് സിബിഐക്ക് വിടാൻ ശുപാശ ചെയ്തത്. ആറ് കേസുകളാണ് കേന്ദ്ര ഏജൻസിക്ക് അന്വേഷണത്തിന് സംസ്ഥാന സർക്കാർ കൈമാറിയത്.


ALSO READ : Solar Cheating Case : Saritha S Nair ക്ക് ആറ് വർഷം കഠിന തടവ് ലഭിച്ചത് എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ, കേസിന്റെ നാൾ വഴികളിലൂടെ


എന്നാൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലയെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ ആ കേസുൾപ്പടെയാണ് സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയത്.


ALSO READ : Solar Scam Case: സരിതയ്ക്ക് ആറ് വർഷം കഠിന തടവും 40000 രൂപ പിഴയും


ഓഗസ്റ്റ് 19ത് 2012ലാണ് പരാതിക്കാരിയെ ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ പീഡിപ്പിച്ചുയെന്നാണ് ഇര നൽകിയിരിക്കുന്ന മൊഴി. എന്നാൽ ആ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ വന്നതായി ആരും മൊഴി നൽകിട്ടില്ലായിരുന്നു. തുടർന്ന് സാങ്കേതികമായി തെളിവുകൾ ലഭ്യമല്ലാതെ വന്നപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരെ പരാതിക്കാരുടെ മൊഴിക്ക് പുറമെ മറ്റൊരു തെളിവും ലഭിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.