Solar Cheating Case : Saritha S Nair ക്ക് ആറ് വർഷം കഠിന തടവ് ലഭിച്ചത് എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ, കേസിന്റെ നാൾ വഴികളിലൂടെ

 എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവാദ നായികയായ സരിതയ്ക്ക് ആറ് വർഷത്തെ ജയിൽ വാസം വിധിച്ചിരിക്കുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിവാദമായി സോള‍ാർ കേസുമായി ബന്ധപ്പെട്ട് ആദ്യ തട്ടിപ്പ് കേസിലാണ് ഇന്ന് സരിത എസ് നായർക്ക് കോഴിക്കോട് ജില്ല മജിസ്ട്രേറ്റ് കോടതി ആറ് വർഷത്തെ കഠിന തടവിന് വിധിക്കുന്നത്. എട്ട് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവാദ നായികയായ സരിതയ്ക്ക് ആറ് വർഷത്തെ ജയിൽ വാസം വിധിച്ചിരിക്കുന്നത്.

 

1 /7

കേസിലെ രണ്ടാം പ്രതിയാണ് സരിത. പലപ്പോഴായി കോടിത ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതും മജിസ്ട്രേറ്റ് സ്ഥലം മാറിയതും കേസിന്റെ വിധി വൈകിപ്പിക്കുന്നതിന് കാരണമായി. അവസാനം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചാണ് സരിതയ്ക്കെതിരെ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

2 /7

2012 കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കുന്നതിനായി ഒന്നാം പ്രതിയായ ബിജു രാധകൃഷ്ണനും സരിതയും ചേർന്ന് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലാണ് സരിതക്ക് ഇന്ന് ആറ് വർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചിരിക്കുന്നത്.  

3 /7

പ്രതികളായ ഇരുവരും പാനൽ സ്ഥാപിക്കുകയോ വാങ്ങിയ പണം തിരിച്ച് നൽകാതെയോ ആയപ്പോഴാണ് മജീദ് കേസുമായി പൊലീസിനെ സമീപിക്കുന്നത്.

4 /7

പൊലീസ് അന്വേഷണം 2013ൽ തന്നെ പൂർത്തിയാക്കില കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് അഞ്ച് വർഷത്തോളമെടുത്താണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്.

5 /7

തുടർന്ന് കേസിന്റെ വിധി പറയാൻ 2019ൽ തീരുമാനിച്ചെങ്കിലും സരിത ഹാജരാകാത്തതിനാൽ വിധി പറയുന്നത് മാറ്റിവെച്ചു. പിന്നാലെ ജഡ്ജി സ്ഥലം മാറി. പുതിയ ജഡ്ജി കേസ് വാദം മുഴുവൻ കേട്ടതിന് ശേഷം വീണ്ടും വിധി പറയാൻ വന്നപ്പോൾ സരിത ഹാജരായില്ല. അതിനിടെ ഹൈക്കോടതി അറസ്റ്റ് വാറന്റ് മരവിപ്പിക്കുകയും ചെയ്തു.

6 /7

രണ്ടാഴ്ചകം വിചാണക്കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. കേസിലെ ഒന്നാം പ്രതി ബിജു രാധകൃഷ്ണൻ കോടതയിൽ ഹാജരായി ജാമ്യം എടുത്തു. എന്നാൽ സരിതയും മൂന്നാം പ്രതിയായ മണിമോനും ഹജരായില്ല. ഇതിനെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

7 /7

തുടർന്ന് ഇന്നാണ് കോടതി രണ്ടാം പ്രതി സരിതയെ ശിക്ഷിക്കുന്നത്. മൂന്നാം പ്രതി മണിമോനെ കുറ്റക്കാരനെല്ലന്ന് കണ്ടെത്തിയ കോടതി വെറുതെ വിടുകയായിരുന്നു. ഒന്നാം പ്രതി ബിജു രാധകൃഷ്ണൻ കോവിഡ് ക്വാറന്റീനിൽ ആയതിനാൽ ശിക്ഷവിധി അടുത്തമാസം ആറിന് പരിഗണിച്ച് വിധി പറയും

You May Like

Sponsored by Taboola