തൃശൂർ: സുരേഷ് ഗോപി തൃശൂർ ലൂർദ്  പള്ളിയിൽ സമര്‍പ്പിച്ച സ്വർണ്ണകിരീടത്തിലെ സ്വർണ്ണത്തിൻെറ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ഞായറാഴ്ച ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണ്ണത്തിൻെറ അളവ് പരിശോധിക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടര്‍ന്നാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെമ്പിൽ സ്വർണം പൂശിയാണ് കിരീടം സമർപ്പിച്ചതെന്ന് പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ജനുവരി പതിനഞ്ചിനാണ് സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണ്ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായി.


ALSO READ: തൃശൂർ ലൂർദ് കത്തീഡ്രലിൽ എത്തി മാതാവിന് സ്വർണ്ണക്കിരീടം സമ്മാനിച്ച് സുരേഷ് ​ഗോപി; കുടുംബസമേതം എത്തിയത് മകളുടെ വിവാഹത്തിന് മുൻപ്


ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇതേത്തുടർന്നാണ് പള്ളി വികാരിയേയും ട്രസ്റ്റിയേയും കൈക്കാരന്മാരേയും ചേര്‍ത്ത് കമ്മിറ്റി രൂപീകരിച്ചത്.


ഈ കമ്മിറ്റി കിരീടത്തിലെ സ്വർണ്ണത്തിൻെറ അളവ് ശാസ്ത്രീയമായി പരിശോധിക്കും. ശേഷം വിഷയത്തില്‍ മറുപടി നൽകാമെന്ന് പള്ളിവികാരി യോഗത്തെ അറിയിക്കുകയും ചെയ്തതായി കൗൺസിലറും ഇടവക പ്രതിനിധിയുമായ ലീല വർ​ഗീസ് വ്യക്തമാക്കി.


ALSO READ: അപൂർവ രോ​ഗം ബാധിച്ച കുഞ്ഞുമായി സുരേഷ് ​ഗോപിയോട് സഹായം തേടി യുവതി; ​ഗോവിന്ദൻ മാഷേ പോയി കാണാൻ മറുപടി


കീരീടത്തിലെ സ്വര്‍ണ്ണത്തിന്‍റെ അളവ് കൃത്യമായി പരിശോധിച്ച്  സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും  ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും  ചെയ്താൽ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം യോഗത്തില്‍ വ്യക്തമാക്കി. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ധാരണയായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.