തൃശൂർ: അപൂർവ രോഗം ബാധിച്ച ചികിത്സാ സഹായം തേടി സുരേഷ് ഗോപിയുടെ അടുത്തെത്തിയ യുവതിയോട് ഗോവിന്ദൻ മാഷേ പോയി കാണാൻ സുരേഷ് ഗോപിയുടെ ആഹ്വാനം. കോയമ്പത്തൂർ സ്വദേശി സിന്ധുവും ഒന്നേ മുക്കാൽ വയസ് മാത്രം പ്രായമുള്ള അശ്വിനോടും ആണ് സുരേഷ് ഗോപി ഗോവിന്ദൻ മാഷേ കാണാൻ പറഞ്ഞത്.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ സുരേഷ് ഗോപി ദർശനം കഴിഞ്ഞ് പ്രസാദ് ഊട്ടിൽ ഭക്ഷണം വിളമ്പുകയും തുടർന്ന് ഭക്ഷണം കഴിച്ച് ജനങ്ങളെ കാണുകയും ചെയ്തിരുന്നു. ഈ തിരക്കിനിടയിലാണ് അപൂർവ രോഗം ബാധിച്ച കുഞ്ഞുമായി യുവതി സുരേഷ് ഗോപിയോട് സഹായം തേടിയത്. ഉടൻ തന്നെ ഗോവിന്ദൻ മാഷ് പോയി കാണാൻ പറയുകയായിരുന്നു. ഇത് കേട്ട് യുവതി ഗോവിന്ദൻ മാഷ് ആരാണെന്ന് ആരായുകയും പിന്നീട് അവിടെ നിന്ന് മടങ്ങുകയുമാണ് ചെയ്തത്.
ALSO READ: നടൻ സുരേഷ് ഗോപി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
കുട്ടിക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് അപൂർവ രോഗം പിടിപെട്ടത്. ഇപ്പോൾ കുട്ടിക്ക് ഒന്നേ മുക്കാൽ വയസ്സ് ആയി. ബോൺമാരോ ചെയ്ത് ട്രാൻസ്പ്ലാൻറ് ചെയ്തു കഴിഞ്ഞു. ഇനിയും ചികിത്സ തുടരാനായി വലിയ ധനസഹായം ആവശ്യമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.