ഇവിടെയൊന്നും അസാധ്യമല്ല; ഈ കുട്ടികൾ മിടുക്കരാകുന്നത് ഇങ്ങനെയാണ്
മൂന്ന് പേർക്ക് പ്രതിമാസം മാസം ആയിരം രൂപ സ്റ്റൈഫന്‍റും ലഭിക്കുന്നുണ്ട്. ഡോർ മാറ്റ്, മെഴുകുതിരി, പേപ്പർ പേനകൾ, വാടാർ മല്ലി എന്ന പേരിൽ സോപ്പ് പൊടി, ലോഷൻ തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവർ നിർമിക്കുന്നു. അമ്മമാരുടെ സഹായത്തോടെ ഇവർ ഇത് വിറ്റഴിക്കും. ഇതോടൊപ്പം അമ്മമാരുടെ തയ്യൽ യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കണ്ണൂർ: നിസ്സാരെമെന്ന് സാധാരണക്കാർക്ക് തോന്നുന്നതൊക്കെ സാധ്യമാക്കാൻ വർഷങ്ങൾ വേണ്ടിവരുന്നവരാണ് ഭിന്നശേഷിക്കാരായ കുട്ടികൾ. ശാസ്ത്രീയമായ കരുതലും പരിചരണവും പരിശീലനവും നൽകി അവരെ സംരക്ഷിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്. എന്നാൽ ഈ വെല്ലുവിളി ഏറ്റെടുത്ത് അവരെ ചേർത്ത് പിടിക്കുകയാണ് കണ്ണൂർ കരിവെള്ളൂർ പുത്തൂരിലെ ക്ഷേമാലയം ബഡ്സ് സ്പെഷൽ സ്കൂൾ.
മാനസിക വെല്ലുവിളികൾ നേരിടുന്ന 41 പേരാണ് കരിവെള്ളൂർ പെരളം പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള ഈ വിദ്യാലയത്തിലെത്തുന്നത്. മക്കൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച് മറ്റു ജോലികൾ ചെയ്യാനാവാത്ത അമ്മമാർക്കായി തൊഴിൽ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു. വീട്ടകങ്ങളിൽ ഒതുങ്ങിപ്പോവുന്ന കുട്ടികൾക്കും അമ്മമാർക്കും ക്ഷേമാലയം ആശ്വാസകേന്ദ്രമാണ്. ആറ് മുതൽ 18 വയസ്സുവരെയുള്ളവരാണ് ഇവിടെയെത്തുന്നത്.
Read Also: Vice President Election 2022: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ
30 ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും ഇവർക്കൊപ്പമുണ്ട്. ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം, മൾട്ടിപ്പിൾ ഡിസബലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവരാണ് ഇവർ. രാവിലെ പത്ത് മണി മുതൽ വൈകിട്ട് 3.30 വരെ ഇവർ ക്ഷേമാലയത്തിലെ കൂട്ടുകാരോടൊപ്പമാണ്. 18 വയസ്സിനു മുകളിലുള്ളവർക്ക് തൊഴിൽ പരിശീലനവും ഇവിടെ നൽകുന്നുണ്ട്.
മൂന്ന് പേർക്ക് പ്രതിമാസം മാസം ആയിരം രൂപ സ്റ്റൈഫന്‍റും ലഭിക്കുന്നുണ്ട്. ഡോർ മാറ്റ്, മെഴുകുതിരി, പേപ്പർ പേനകൾ, വാടാർ മല്ലി എന്ന പേരിൽ സോപ്പ് പൊടി, ലോഷൻ തുടങ്ങിയ ഉൽപ്പന്നങ്ങളും ഇവർ നിർമിക്കുന്നു. അമ്മമാരുടെ സഹായത്തോടെ ഇവർ ഇത് വിറ്റഴിക്കും. ഇതോടൊപ്പം അമ്മമാരുടെ തയ്യൽ യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പ്രിൻസിപ്പൽ എ ദീപികയും അധ്യാപികയായ എം വി ഷീജയും ഇവരോടൊപ്പമുണ്ട്. ആയമാരായി ടി ബീനയും എൻ പി മിനിയും ഇവരെ പരിചരിക്കും. ആഴ്ചയിൽ മൂന്ന് ദിവസം സ്പീച്ച് തെറാപ്പി നൽകാൻ കെ വി അഞ്ജലിയും ഫിസിയൊതെറാപ്പിക്കായി ഫാരിഷ ഷെരീഫും ഇവിടെയെത്തും. ട്രെഡ്മിൽ, സ്റ്റാറ്റിക് സൈക്കിൾ, ലാഡർ, ബോൾ പൂൾ, സ്പീച്ച് കിറ്റ് തുടങ്ങിയ ഉപകരണങ്ങളിൽ ഇവർക്കാവശ്യമായ പരിശീലനം നൽകും.11 വയസ്സുകാരൻ സ്മിജുലും ഏഴ് വയസ്സുകാരി ദിയയും ഇപ്പോൾ കൂടുതൽ സ്മാർട്ടായെന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പരിമിതമായ സൗകര്യങ്ങളോടെയാണ് 2009 ൽ ക്ഷേമാലയം ബഡ്സ് സ്കൂൾ ആരംഭിച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര പരിശ്രമങ്ങൾ ഈ സ്ഥാപനത്തിൻ്റെ വിജയത്തിനു പിന്നിലുണ്ട്. പ്രതിവർഷം മുപ്പത് ലക്ഷത്തോളം രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് ഇവിടെ നടപ്പാക്കുന്നത്. വികസനമാനേജ്മെൻ്റ് സമിതി, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെ പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ സംഭാവനയായി ലഭിക്കുന്നുമുണ്ട്.
Read Also: ഗുണ്ടൽപേട്ടിലെ വസന്തകാലം; ചുരം താണ്ടി സൂര്യകാന്തി പൂക്കളുടെ സൗന്ദര്യത്തിലേക്ക് ഒരു യാത്ര
കൂക്കാനത്ത് നെസ്റ്റ് കോളേജ് സൗജന്യമായി നൽകിയ അമ്പത് സെൻ്റിൽ ക്ഷേമാലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുകയാണ്. ഒരു കോടി രൂപ ചെലവിൽ ഒരുങ്ങുന്ന കെട്ടിടത്തിന് എം എൽ എ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ലഭിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ സഹായവും ഇവർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. നിലവിൽ ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...