SSC CHSL Tier 1 Result 2022 : സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ സിഎച്ച്എസ്എൽ ടയർ 1 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ടത് എങ്ങനെ?

SSC CHSL Tier 1 Result 2022 : ഉദ്യോഗാർഥികൾക്ക് സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ  ssc.nic.in ൽ നിന്ന് ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 05:05 PM IST
  • ഉദ്യോഗാർഥികൾക്ക് സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in ൽ നിന്ന് ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും
  • ഈ വര്ഷം മെയ് 24 മുതൽ ജൂൺ 10 വരെയാണ് കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ 2021 പരീക്ഷയുടെ ഒന്നാം ഘട്ടം നടത്തിയത്.
  • ടയർ 2 പരീക്ഷയായ എഴുത്തു പരീക്ഷ ഈ വര്ഷം സെപ്റ്റംബർ 18 നാണ് നടത്തുന്നത്.
SSC CHSL Tier 1 Result 2022 : സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ സിഎച്ച്എസ്എൽ ടയർ 1 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ടത് എങ്ങനെ?

കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ ടയർ 1 പരീക്ഷയുടെ ഫലം സ്റ്റാഫ് സെക്ഷൻ കമ്മീഷൻ  പ്രഖ്യാപിച്ചു. ഉദ്യോഗാർഥികൾക്ക് സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ  ssc.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും. ഒപ്പം ഈ വെബ്സൈറ്റിൽ നിന്ന് തന്നെ നിങ്ങളുടെ സ്കോർ കാർഡും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ഈ വര്ഷം മെയ് 24 മുതൽ ജൂൺ 10 വരെയാണ് കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ 2021 പരീക്ഷയുടെ ഒന്നാം ഘട്ടം നടത്തിയത്. കമ്പ്യൂട്ടർ ബേസ്ഡ് മോഡിലായിരുന്നു ഈ വർഷത്തെ സിഎച്ച്എസ്എൽ ടയർ 1 പരീക്ഷകൾ നടത്തിയത്. ടയർ 2 പരീക്ഷയായ എഴുത്തു പരീക്ഷ ഈ വര്ഷം സെപ്റ്റംബർ 18 നാണ് നടത്തുന്നത്. ടയർ 2 പരീക്ഷയിലേക്ക് കടക്കാൻ അർഹമായവരുടെയും, അല്ലാത്തവരുടെയും മാർക്ക്  സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ആഗസ്റ്റ് 11 മുതൽ 30 വരെയുള്ള സമയത്ത് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപ്‌ലോഡ് ചെയ്യും. നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.

ALSO READ: Repo Rate Hike: റിപ്പോ നിരക്ക് വീണ്ടും കൂട്ടി; വായ്പാ പലിശ ഇനിയും ഉയർന്നേക്കും

 രണ്ടാം ഘട്ട പരീക്ഷയ്ക്ക് അർഹരായവരുടെ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം?

1) സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ  ssc.nic.in സന്ദർശിക്കുക

2) ഹോംപേജിന്റെ മുകളിൽ വലത് കോണിലുള്ള റിസൾട്സ്  പേജിലേക്ക് പോകുക.

3) CHSL ടയർ 1 ഫലങ്ങൾക്കായി 'CHSL'  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

4) റിസൾട്സ് ലിങ്കിൽ ക്ലിക്ക് ചെയ്യുക, യോഗ്യത നേടിയ  ഉദ്യോഗാർത്ഥികളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ലഭിക്കും

5) ഡൗൺലോഡ് ചെയ്യാൻ പേജിന്റെ വലതുവശത്തുള്ള ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ  പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് വിവിധ ഘട്ടങ്ങളായി ആണ് ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയത്.  സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ  പുറത്തുവിട്ട മാതൃക അനുസരിച്ചാണ് ഉദ്യോഗാർഥികൾക്ക്  മാർക്കുകൾ നല്കിയിരിക്കുന്നത്. ഈ ഫോർമുല  2019 ഫെബ്രുവരി 7 ന് സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ പുറത്തുവിട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News