ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണംആവശ്യപ്പെട്ട് ചെന്നിത്തല
ശ്രീജിത്തിനെ കൊലപ്പെടുത്തിയവർ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല. അതിനാൽ സിറ്റിംഗ് ജഡ്ജി തന്നെ കേസന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും ശ്രീജിത്തിന്റെ വീട് സന്ദർശിച്ചശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരമായ പോലീസ് മർദനത്തിന്റെ ഇരയാണ് ശ്രീജിത്ത്. മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ സർവീസിൽനിന്നു പുറത്താക്കണമെന്നും അവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീജിത്തിനെ കൊലപ്പെടുത്തിയവർ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ല. അതിനാൽ സിറ്റിംഗ് ജഡ്ജി തന്നെ കേസന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഒരു സംഘം ആളുകള്‍ വീട്ടില്‍ക്കയറി ആക്രമിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ വാസുദേവന്‍ (54) ആത്മഹത്യ ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഈ കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. തുടര്‍ന്ന് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. എന്നാല്‍ കേസിലെ പ്രതി മറ്റൊരു ശ്രീജിത്ത് ആണെന്ന ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍ പൊലീസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.