തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ സ്വന്തം യുട്യൂബ് ചാനലിലൂടെ മുൻ ജയിൽ മേധാവി ആർ ശ്രീലേഖ നടത്തിയ അവകാശവാദത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർക്ക് കോവിഡിന് ശേഷമുണ്ടായിരിക്കുന്ന രോഗമായി ഇതിനെ കണ്ടാൽ മതി. അവരുടെ അവകാശവാദങ്ങൾക്ക് വേണ്ട പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീലേഖയുടെ പുതിയ ആരോപണം അന്വേഷണത്തെ ബാധിക്കുമോയെന്ന് അന്വേഷണ സംഘം പറയട്ടെ. അക്കാര്യം പോലീസും സർക്കാരുമാണ് തീരുമാനിക്കേണ്ടതെന്നും കാനം പറഞ്ഞു. 


ALSO READ : Sreelekha Ips: ശ്രീലേഖയുടെ ട്രാക്ക് റെക്കോർഡ് അത്ഭുതപ്പെടുത്തും... അതിലെ കളങ്കങ്ങൾ അതുക്കും മേലെ; അന്ന് ദിലീപിന് വേണ്ടി ചെയ്തതും ചർച്ച


സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. അന്ന് പറയാൻ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് ഈ വെളിപ്പെടുത്തൽ. 


ആർഎസ്എസ് ഭാരതീയ വിചാര കേന്ദ്രത്തിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ വി.ഡി. സതീശൻ പങ്കെടുത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇതായിരുന്നു കാനത്തിൻ്റെ മറുപടി. എന്താണെന്ന് പരിശോധിച്ചിട്ടില്ല. പരിശോധിച്ച ശേഷം വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.


ദിലപീനെ അനുകൂലിച്ചുകൊണ്ടുള്ള ശ്രലേഖയുടെ പ്രസ്താവന


ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ചുകൊണ്ട് ആരോപണം ഉന്നയിക്കുന്നത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ,ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പോലീസുകാർ തന്നെ സമ്മതിച്ചതാണ്. തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു.  'ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു.


ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പോലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല ഇല്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണ്.പോലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.


പൾസർ സുനി മുൻപും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാം.പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു.സാക്ഷികൾ കുറുമാറാൻ കാരണവും പോലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.