Thiruvananthapuram: സംസ്ഥാനത്ത് കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 5 ന് നടത്താനിരുന്ന എസ്എസ്എൽസി (SSLC)വിദ്യാർഥികളുടെ ഐടി പ്രായോഗിക പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റി വെയ്ക്കാത്തതിന് വൻ വിമർശനം ഉയർന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷകൾ (Exam)മാറ്റാത്ത സാഹചര്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് ശേഷം പരീക്ഷ മാറ്റി വെയ്ക്കാത്തതിന് മനുഷ്യാവകാശ കമ്മീഷൻ കേരള വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രായോഗിക പരീക്ഷകൾ മാറ്റി വെച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


ALSO READ: SSLC 2021: Covid വ്യാപനം സങ്കീര്‍ണ്ണമാവുന്നു, SSLC, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കുമോ?


 ഏപ്രിൽ 26ന് ഹയർ സെക്കൻഡറി (Higher Secondary)പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചിരുന്നു . ഇന്ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു തീരുമാനം എടുത്തത്. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചിരുന്നു. അതിനോടൊപ്പം തന്നെ  വി.എച്ച്.എസ് .സി പ്രായോഗിക പരീക്ഷകളും മാറ്റി വെച്ചിരുന്നു.


Also read: SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല


പ്രാക്ടിക്കൽ പരീക്ഷകളിലും മറ്റും ലാബുകളിലടക്കം ഒരുമിച്ച് കുട്ടികൾ ഇരിക്കേണ്ടി വരുന്നതും സാനിറ്റേഷൻ പ്രതിസന്ധിയും കണക്കിലെടുത്താണ് പ്രായോഗിക പരീക്ഷകൾ മാറ്റാനുള്ള നടപടി സ്വീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷകൾ മാറ്റണമെന്ന് അധ്യാപകരടക്കം നേരത്തെ രംഗത്ത് എത്തിയിരുന്നു.  മെയ് മാസത്തിലെ കണക്കുകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും എന്ന് നടത്തണം  പരീക്ഷ എന്ന് തീരുമാനിക്കുക. വലിയ വിവാദങ്ങൾക്കാണ് ഇത്തവണ പ്ലസ്ടു പരീക്ഷകൾ വഴിവെച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക